Top

മോൺസന്റെ പക്കൽ കരീന കപൂറിന്റെ ഉടമസ്ഥതയിലുള്ള കാർ; പൊർഷെ ബോക്സ്റ്റർ 'ദുരൂഹത'

ബോളിവുഡിലെ സൂപ്പർ താര പരിവേഷമുള്ള കരീനയുടെ കാർ എങ്ങനെ മോൺസണിന്റെ കൈവശമെത്തിയെന്നതിനെക്കുറിച്ച് പൊലീസിന് വ്യക്തതയില്ല.

30 Sep 2021 6:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോൺസന്റെ പക്കൽ കരീന കപൂറിന്റെ ഉടമസ്ഥതയിലുള്ള കാർ; പൊർഷെ ബോക്സ്റ്റർ ദുരൂഹത
X

ചേർത്തല: ബോളിവുഡ് നടി കരീന കപൂറിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കാർ മോൺസൺ മാവുങ്കലിന്റെ കൈവശമുണ്ടെന്ന് പൊലീസ്. ഏകദേശം ഒരു വർഷമായി ചേർത്തല പോലീസ് സ്‌റ്റേഷൻ കോംപൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന പോർഷെ ബോക്‌സ്റ്റർ കാറാണ് കരീനയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മോൺസൺ‌ മാവുങ്കൽ ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാത്തിരുന്നതോടെയാണ് ഈ കാർ ചേർത്തല പൊലീസ് സ്റ്റേഷനിൽ തന്നെ തുടരാൻ കാരണമെന്നാണ് വിവരം.

ബോളിവുഡിലെ സൂപ്പർ താര പരിവേഷമുള്ള കരീനയുടെ കാർ എങ്ങനെ മോൺസണിന്റെ കൈവശമെത്തിയെന്നതിനെക്കുറിച്ച് പൊലീസിന് വ്യക്തതയില്ല. കരീനയുമായി മോൺസണിന്റെ ചിത്രങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അതുകൊണ്ടു തന്നെ ഇരുവരും തമ്മിൽ സുഹൃത്ത് ബന്ധമുണ്ടായിരുന്നതായും വ്യക്തതയില്ല. രേഖകൾ മോൺസൺ ഹാജരാക്കാത്തതിനാലാണ് കാർ സ്റ്റേഷനിൽ തുടരുന്നതെന്നാണ് വിവരം. ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിനേത്തുടർന്നാണ് കാർ പോലീസ് പിടിച്ചെടുത്തത്.

കരീനയുടെ പേരിലുള്ള വാഹനം വിൽപ്പന നടത്തിയതാണെങ്കിൽ താരത്തിന്റെ പേരിൽ നിന്ന് മാറ്റേണ്ടതുണ്ട്. എന്നാൽ അങ്ങനെ ചെയ്യാത്തതിനാൽ പൊർഷെ ബോക്സ്റ്റർ ദുരൂഹതയിലേക്കും വിരൽ ചൂണ്ടുന്നു. അതേസമയം പുരാവസ്തുക്കളുടെ പേരിൽ മോൻസൺ മാവുങ്കൽ നടത്തിയ തട്ടിപ്പിനിരയായത് നിരവധി പേരെന്ന് പരാതിക്കാർ. മോൻസണെനിതിരെ പരാതി നൽകിയ അനൂപ് മുഹമ്മദ്, യാക്കൂബ്, ടിഎം ഷമീർ എന്നിവരാണ് റിപ്പോർട്ടർ ടിവിയോട് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു പ്രമുഖ നടനും ഇന്ത്യയിലെ തന്ന വൻ വ്യവസായിയുമടങ്ങുന്നവരെ മോൻസൺ കബളിപ്പിച്ചിട്ടുണ്ടെന്ന് ഇവർ പറയുന്നു. ബം​ഗ്ലൂരിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്.

എന്നാൽ ഇവർ പരാതി നൽകാൻ തയ്യാറാവുന്നില്ല. കേരളത്തിൽ പരാതി കൊടുത്തിട്ട് കാര്യമില്ലെന്നാണ് ഇവർ പറയുന്നതെന്നും പരാതിക്കാർ പറഞ്ഞു. ഞങ്ങളുടെ പരാതിയിൽ 40 കോടിയുടെ തട്ടിപ്പ് പറയുന്നുണ്ട്. പലരും പരാതി നൽകാൻ തയ്യാറല്ല. കാരണം ഇതൊരു വട വൃക്ഷമായി വളർന്നു. ഒരു പരിധി വിട്ടാൽ പിഴുതു മാറ്റാൻ കഴിയാത്ത ആളുകളുണ്ട്. ആ രീതിയിലേക്ക് ഇത് വളർന്നു.അതിനാൽ നമ്മളാരും മനക്കെട്ടിട്ട് കാര്യമില്ലെന്ന ചിന്തയുണ്ട്. ബാം​​ഗ്ലൂരിലുള്ളവരോട് പറയുമ്പോൾ കേരളത്തിലൊന്നും നടക്കില്ലെന്നാണ് പറയുന്നത്. അവരൊരുപാട് ശ്രമിച്ചതാണ്. നടന്നിട്ടില്ല. അതു കൊണ്ടായിരിക്കും അങ്ങനെ പറയുന്നത്, മോൻസണെതിരെ പരാതി നൽകിയതിലൊരാളായ ടിഎം ഷമീർ പറഞ്ഞു

Popular Stories

    Next Story