Top

കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം; മൂന്നാം അലോട്ട്മെന്റ് ലഭിച്ചവർ 30 നകം പ്രവേശനം നേടണം

പുതുതായി അലോട്ട്മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീസ് നൽകിയാണ് പ്രവേശനം എടുക്കേണ്ടത്

24 Sep 2021 6:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം; മൂന്നാം അലോട്ട്മെന്റ് ലഭിച്ചവർ 30 നകം പ്രവേശനം നേടണം
X

ഈ അദ്ധ്യായന വർഷത്തെ ബിരുദ പ്രവേശനത്തിനുളള മൂന്നാമത്തെ അലോട്ട്മെന്റ് പ്രഖ്യാപിച്ചു. അലോട്ട്മെന്റ് ലഭിച്ച എല്ലാവരും സെപ്റ്റംബർ 30 ന് വൈകീട്ട് മൂന്ന് മണിക്ക് മുമ്പായി സ്ഥിരം പ്രവേശനം നേടണം. പുതുതായി അലോട്ട്മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീസ് നൽകിയാണ് പ്രവേശനം എടുക്കേണ്ടത്.

ഓരോ കോളേജിലും രണ്ടാമത്തെ അലോട്ട്മെന്റിന് ശേഷം താൽക്കാലിക പ്രവേശനം നേടിയവരും മൂന്നാം അലോട്ട്മെന്റിൽ മാറ്റമൊന്നുമില്ലാത്തവരും നിർബന്ധമായും സ്ഥിരം പ്രവേശനമെടുക്കണം. ഹയർ ഓപ്ഷൻ നിലനിർത്തിക്കൊണ്ട് സ്ഥിരം പ്രവേശനമെടുക്കാനുള്ള അവസരമുണ്ട്. പ്രവേശനത്തിനായി കോളേജുകൾ നിർദ്ദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതാണ്. വിശദവിവരങ്ങൾ https://admission.uoc.ac.in ലഭ്യമാണ്

Popular Stories

    Next Story