Top

ഉത്തർപ്രദേശിലെ എക്സ്പ്രസ് വേയിൽ ബസ് തലകീഴായി മറിഞ്ഞ് മൂന്ന് മരണം; 25 പേർക്ക് ​ഗുരുതര പരുക്ക്

രണ്ടുപേർ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു, മറ്റൊരാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല

17 May 2022 10:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉത്തർപ്രദേശിലെ എക്സ്പ്രസ് വേയിൽ ബസ് തലകീഴായി മറിഞ്ഞ് മൂന്ന് മരണം; 25 പേർക്ക് ​ഗുരുതര പരുക്ക്
X

ഉന്നാവ്: ലക്നൗ ആ​ഗ്ര എക്സ്പ്രസ് വേയിൽ ബസ് തലകീഴായി മറിഞ്ഞ് മൂന്ന് മരണം. ഉന്നാവിലെ ബം​ഗർമൗ മേഖലയിലെ സിദർപുരിലാണ് ഇന്ന് കാലത്ത് ബസ് തലകീഴായി മറിഞ്ഞത്. 80 മുതൽ 85 വരെ യാത്രക്കാരുമായി പുറപ്പെട്ട ഡബിൾ ഡക്കറാണ് അപകടത്തിൽപെട്ടത്. യാത്രക്കാരായ 25 പേരെ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബിഹാറിൽ നിന്ന് ജയ്പൂരിലേക്ക് പോകുന്ന ബസ്സാണ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. രണ്ടുപേർ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടുവെന്നും മറ്റൊരാളെ ഉടനെ തന്നെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ലെന്ന് ബം​ഗർമൗ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അൻകിത് ശുക്ല അറിയിച്ചു. ബിഹാറിലെ സിവാൻ ജില്ല സ്വദേശിയായ രാകേഷ് ഠാക്കൂർ (35) ആണ് അപകടത്തിൽ മരണപ്പെട്ട ഒരാൾ. മറ്റു രണ്ടു പേരെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ 25 പേരെ കാൻപൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസ്സാര പരിക്കുപറ്റിയവരെ ബം​ഗർമൗ ആരോ​ഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക വെെദ്യപരിശോധനക്ക് ശേഷം വീടുകളിലേക്ക് മടക്കിയയച്ചു.

Story Highlights: 3 Died and 25 Severely injured in Bus Overturned in Uttar Pradesh Expressway

Next Story

Popular Stories