Top

ആള്‍ദൈവത്തിന്റെ നിര്‍ദേശ പ്രകാരം യുവതിയെ ഭര്‍തൃ പിതാവ് ലൈംഗികമായി പീഡിപ്പിച്ചു

കോഴിയുടെ ചോര കുടിക്കാന്‍ നിർബന്ധിച്ച ശേഷം ആൾദൈവം ഭർതൃ പിതാവിനോട് യുവതിയെ പീഡിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു

23 Sep 2021 10:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആള്‍ദൈവത്തിന്റെ നിര്‍ദേശ പ്രകാരം യുവതിയെ ഭര്‍തൃ പിതാവ് ലൈംഗികമായി പീഡിപ്പിച്ചു
X

ആള്‍ദൈവത്തിന്റെ നിര്‍ദേശ പ്രകാരം യുവതിയെ ഭര്‍തൃ പിതാവ് ലൈംഗികമായി പീഡിപ്പിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. ഭര്‍തൃ വീട്ടില്‍ പീഡനം രൂക്ഷമായപ്പോള്‍ യുവതി പൊലീസില്‍ നല്‍കിയ പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആള്‍ദൈവത്തിന്റെ നിര്‍ദേശ പ്രകാരം ഭര്‍തൃ പിതാവ് ലൈംഗികമായി പീഡിപ്പിക്കുകയും കോഴിയുടെ ചോര കുടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയില്‍ പറയുന്നു.

യുവാവിന് കുട്ടികളുണ്ടാവില്ലെന്ന വിവരം മറച്ചുവെച്ചാണ് ഭര്‍തൃ വീട്ടുകാര്‍ വിവാഹം നടത്തിയത്. കുട്ടികള്‍ ഉണ്ടാവാതിരുന്നതോടെ കുടുംബം ആള്‍ദൈവത്തിന്റെ സഹായം തേടുകയായിരുന്നു. ഭര്‍ത്താവിന് കുട്ടികളുണ്ടാവില്ലെന്ന കാര്യം യുവതി സ്വന്തം വീട്ടുകാരെ അറിയിച്ചിരുന്നു. മാനസിക ശാരീരിക പീഡനങ്ങള്‍ അതിരുവിട്ടതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.

2018 ഡിസംബര്‍ 30നാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഏറെ നാള്‍ കഴിയുന്നതിന് മുന്‍പ് തന്നെ ഭര്‍ത്താവിന് കുട്ടികളുണ്ടാവില്ലെന്ന് യുവതിക്ക് മനസിലായിരുന്നു. ഈ വിവരം വീട്ടുകാരെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഭര്‍തൃ വീട്ടില്‍ തുടരുകയും ചെയ്തു. ആള്‍ദൈവം കൂടോത്രം ചെയ്താല്‍ കുട്ടികളുണ്ടാവുമെന്ന് വീട്ടുകാര്‍ വീശ്വസിച്ചിരുന്നു.

യുവതിയുടെ പരാതി വിശദമായി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിനേയും ഭര്‍തൃപിതാവിനേയും പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തതായാണ് വിവരം.

Popular Stories

    Next Story