'നികുതി തട്ടിപ്പ് ചർച്ചയ്ക്ക് എടുക്കാതെ നഗരസഭയ്ക്ക് പുറത്തേക്കില്ല'; തിരുവനന്തപുരം കോർപ്പറേഷനില്‍ ബിജെപി പ്രതിഷേധം
സഭാ മധ്യത്തില്‍ ചേർന്ന ബിജെപി അംഗങ്ങള്‍ നടുത്തളത്തില്‍ മുദ്രവാക്യം വിളിക്കുകയാണ്
29 Sep 2021 11:36 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തിനിടെ കയ്യാങ്കളി നടന്ന സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍ ഗിരികുമാറിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധം. നടപടി പിന്‍വലിക്കുന്നത് വരെ നഗരസഭയില്‍ പ്രതിഷേധിക്കുമെന്ന് ബിജെപി അറിയിച്ചു. പ്രതിപക്ഷം ഉന്നയിച്ച വിഷയം ചര്‍ച്ചയ്ക്കെടുക്കാന്‍ മേയര്‍ തയ്യാറാകുന്നത് വരെ നഗരസഭാ കവാടം വിട്ടുപോകില്ലെന്നും ബിജെപി അറിയിച്ചു.
നേമം, ആറ്റിപ്പറ, ഉള്ളൂര്‍ മേഖലകളിലെ വീട്ടുകരം നഷ്ടപ്പെട്ടത് സംബന്ധിച്ച 25 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് വിഷയം ചര്‍ച്ചചെയ്യണമെന്ന ആവശ്യം നിഷേധിച്ചതിനെതുടര്‍ന്നായിരുന്നു സഭയില്‍ ബഹളമുണ്ടായത്. തുടര്‍ന്ന് സഭ പ്രക്ഷുഭ്ധമാകുകയും കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഗിരികുമാറിന് സസ്പെന്‍ഡ് ചെയ്തതായി മേയര്‍ അറിയിക്കുകായിരുന്നു. ഇതോടെ സഭാ മധ്യത്തില്‍ ചേർന്ന ബിജെപി അംഗങ്ങള്‍ നടുത്തളത്തില്‍ മുദ്രവാക്യം വിളിക്കുകയാണ്.