Top

കൊല്ലത്ത് ബിജെപി നേതാക്കള്‍ കൂട്ടത്തോടെ സിപിഐഎമ്മിലേക്ക്

സിപിഐഎം ഓടനാവട്ടം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ സൊസൈറ്റി ജംങ്ഷനിൽ നടന്ന യോഗം മന്ത്രി ഉദ്ഘാടനം ചെയ്തു.

26 Sep 2021 2:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊല്ലത്ത് ബിജെപി നേതാക്കള്‍ കൂട്ടത്തോടെ സിപിഐഎമ്മിലേക്ക്
X

കൊല്ലം ഓയൂരില്‍ ബിജെപി പ്രാദേശിക നേതാക്കള്‍ സിപിഐഎമ്മിൽ ചേർന്നു​. ഓടനാവട്ടം സൊസൈറ്റിമുക്ക് ജങ്ഷനിലെ 24 ബിജെപി പ്രവർത്തകരും കുടുംബാംഗംങ്ങളുമാണ്​ സിപിഐഎമ്മിൽ ചേർന്നത്. ബിജെപിയിൽ നിന്ന് വന്ന പ്രവർത്തകരെ കെ എൻ ബാലഗോപാൽ മാല അണിയിച്ച് സ്വീകരിച്ചു.

സിപിഐഎം ഓടനാവട്ടം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ സൊസൈറ്റി ജംങ്ഷനിൽ നടന്ന യോഗം മന്ത്രി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ലോക്കൽ കമ്മിറ്റിയംഗം കെ സോമശേഖരൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എൽ ബാലഗോപാൽ, ജില്ലാ സെക്രട്ടറിയറ്റംഗം പി എ എബ്രഹാം, നെടുവത്തൂർ ഏരിയ സെക്രട്ടറി പി തങ്കപ്പൻ പിള്ള, ഏരിയ കമ്മിറ്റി അംഗങ്ങളായ മുരളി മടന്തകോട്, ആർ പ്രേമചന്ദ്രൻ, ബി സനൽകുമാർ, കെ ഷാജി, വെളിയം ലോക്കൽ സെക്രട്ടറി എച്ച് ആർ പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു.

വർക്കല ഊന്നിൻമൂട്ടിലും ബിജെപി നേതാക്കളും കുടുംബാംഗങ്ങളും സിപിഐഎമ്മില്‍ ചേർന്നു. ബിജെപിയുടെ അക്രമ പരമ്പരകളിലും വർഗീയതയിലും ജനദ്രോഹ നയങ്ങളിലും മനം മടുത്താണ് സിപിഐഎമ്മുമായി സഹകരിക്കാൻ തീരുമാനിച്ചതെന്നാണ് നേതാക്കളുടെ വിശദീകരണം.

സിപിഐഎം വർക്കല ഏരിയ കമ്മിറ്റി അംഗം ബി എസ് ജോസ്, ഇലകമൺ ലോക്കൽ സെക്രട്ടറി സി ശ്രീധരൻ കുമാർ എന്നിവർ പാർട്ടി പതാക നൽകി സ്വീകരിച്ചു. വർക്കല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡ​ന്റ് ലെനിൻ രാജ്, ഇലകമൺ പഞ്ചായത്ത് വൈസ് പ്രസിഡ​ന്റ് ലൈജു രാജ്, വാരിജാക്ഷൻ, രാജമണി, ഷിനു, സുനു തുടങ്ങിയവർ പങ്കെടുത്തു.

Popular Stories

    Next Story