Top

മലയാളി റേസിം​ഗ് താരത്തെ കൊലപ്പെടുത്തി; മൂന്ന് വർഷങ്ങൾക്ക് ശേഷം ഭാര്യയൊരുക്കിയ കെണിയെന്ന് തെളിഞ്ഞു, അറസ്റ്റ്

ഭാര്യയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസിന് യാതൊരു സംശയവും തോന്നിയിരുന്നില്ല. മരുഭൂമിയിൽ നിന്ന് മൃതദേഹം കിട്ടുമ്പോൾ പുറത്ത് ഏറ്റ ക്ഷതം കാര്യമാക്കിയില്ല. ദൈവത്തിന് പക്ഷേ കണ്ണടയ്ക്കാനാവുമായിരുന്നില്ല.

29 Sep 2021 1:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലയാളി റേസിം​ഗ് താരത്തെ കൊലപ്പെടുത്തി; മൂന്ന് വർഷങ്ങൾക്ക് ശേഷം ഭാര്യയൊരുക്കിയ കെണിയെന്ന് തെളിഞ്ഞു, അറസ്റ്റ്
X

ചില കൊലപാതക കഥകൾ അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ പറയാനുണ്ട്. അത്തരമൊരു കൊലപാതകത്തിന്റെ ചുരുളഴിച്ചിരിക്കുകയാണ് രാജസ്ഥാൻ പൊലീസ്. കണ്ണൂർ സ്വദേശിയും ബെംഗളൂരു ആർ.ടി. നഗറിലെ താമസക്കാരനുമായിരുന്ന അസ്ബഖ് മോനെ(34) 2018 ഓ​ഗസ്റ്റിലാണ് ജയ്‌സൽമേറിലെ മരുഭൂമിയിൽ‌ മരിച്ച നിലയിൽ കണ്ടെത്തിയത്. പരിശീലനത്തിനിടെ വഴിതെറ്റി മരുഭൂമിയിൽ ഒറ്റപ്പെട്ട് നിർജലീകരണം കാരണം മരണം സംഭവിച്ചുവെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കേസ് ക്ലോസ്.

എന്നാൽ ചില ക്രൈം സിനിമകളിലെ ഡയലോ​ഗ് പൊലെ ദൈവത്തിന് പക്ഷേ കണ്ണടയ്ക്കാനാവുമായിരുന്നില്ല. അസ്ബഖിന്റെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. പൊലീസ് വീണ്ടും കേസ് ഫയൽ തുറന്നു. എളുപ്പം കേസ് അവസാനിപ്പിക്കാമെന്ന് പൊലീസിന് അന്ന് തോന്നിയതിന് പിന്നിൽ റേസിം​ഗ് താരത്തിന്റെ ഭാര്യ സുമേറ പർവേസിന്റെ മൊഴിയായിരുന്നു. സംശയമൊന്നുമില്ല, സാധാരണ അപകടമരണമായി കാണാവുന്നതേയുള്ളു. ജയ്‌സൽമേറിലെ മോട്ടോർ റാലിയിൽ പങ്കെടുക്കാൻ‌ സുമേറയും അവനൊപ്പം അന്ന് എത്തിയിരുന്നു. പുനരന്വേഷണം അതിവേ​ഗത്തിലാക്കാനായിരുന്നു പൊലീസിന്റെ തീരുമാനം.

കുടുംബ ജീവിതത്തിനിടെ സുമേറയുമായി കൊല്ലപ്പെട്ട അബ്സഖിന് ഒട്ടേറെ പൊരുത്തക്കേടുകളുണ്ടായിരുന്നു. പൊരുത്തക്കേടുകൾ കൊലപാതകത്തിലേക്ക് എത്തുമെന്ന് ബന്ധുക്കളും കരുതിയില്ല. സുമേറയിലേക്ക് കൂടുതൽ അന്വേഷണമുണ്ടായി. രണ്ട് പേരുകൾ കൂടി പൊലീസിന് ലഭിച്ചു. സഞ്ജയ്, വിശ്വാസ്. സുമേറയുടെയും അബ്സഖിന്റെയും സുഹൃത്തുക്കളാണിവർ. മൂവരുമാണ് അവസാന നിമിഷങ്ങളിൽ അബ്സഖിനൊപ്പം ഉണ്ടായിരുന്നത്.

ഭാര്യ സുമേറ പർവേസ്, സുഹൃത്തുക്കളായ സഞ്ജയ്, വിശ്വാസ്, നീരജ്, സാബിഖ്, സന്തോഷ് എന്നിവർക്കൊപ്പമാണ് അസ്ബഖ് ജയ്‌സൽമേറിൽ എത്തിയതെന്ന് പൊലീസ് നേരത്തെ വ്യക്തമായിരുന്നു ഇവരെല്ലാം ഉൾപ്പെടുത്തി സമ്പൂർണ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചു. പോസ്റ്റ്മോർട്ടത്തിൽ പുറത്തേറ്റ ക്ഷതത്തെക്കുറിച്ച് മാത്രമാണ് പരമാർശമുണ്ടായത്. അബ്സഖിന്റെ ഫോണും പേഴ്സും ഉൾപ്പെടെ സഞ്ജയ് കൈക്കലാക്കിയെന്ന് പൊലീസിന് മനസിലായി. ഭാര്യയും സഞ്ജയ് ഉൾപ്പെടെയുള്ളവരാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് വ്യക്തമായി.

ബെംഗളൂരുവിൽ താമസം ആരംഭിക്കുന്നതിന് മുമ്പ് അസ്ബഖും കുടുംബവും ദുബായിലായിരുന്നു. ബെംഗളൂരുവിൽനിന്ന് സഞ്ജയ്, വിശ്വാസ് എന്നിവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ജയ്‌സൽമേറിൽ എത്തിച്ച ഇരുവരെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. എന്തിനായിരുന്നു കൊലപാതകം എന്നു മാത്രമാണ് ഇനി തെളിയാനുള്ളത്. ഭാര്യയെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

Popular Stories

    Next Story