Top

വിയ്യൂർ ഫോൺ വിളി ബിജു അലക്സാണ്ടർ അന്വേഷിക്കും; 'കൊടിസുനിക്കെതിരായ വധഭീഷണി പരിശോധിക്കും'

ജയിൽ വകുപ്പ് നടത്തിയ അന്വേഷണത്തിന്‍റെ തുടർച്ചയായാകും അന്വേഷണം പുരോഗമിക്കുക.

23 Sep 2021 2:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിയ്യൂർ ഫോൺ വിളി ബിജു അലക്സാണ്ടർ അന്വേഷിക്കും; കൊടിസുനിക്കെതിരായ വധഭീഷണി പരിശോധിക്കും
X

വിയ്യൂർ സെൻട്രൽ ജയിലിലെ വിവാദ ഫോൺ വിളികളെ കുറിച്ച് അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഡി വൈ എസ് പി ബിജു അലക്സാണ്ടറാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ബിജു അലക്സാണ്ടറാടക്കം നാല് പേരാണ് സംഘത്തിലുള്ളത്. ബുധനാഴ്ച്ചയാണ് അന്വേഷണ സംഘത്തെ നിയോഗിച്ചത്.

ജയിൽ വകുപ്പ് നടത്തിയ അന്വേഷണത്തിന്‍റെ തുടർച്ചയായാകും അന്വേഷണം പുരോഗമിക്കുക. ഉത്തര മേഖല ജയിൽ ഡിഐജി വിനോദ് കുമാർ നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നു. ഫോൺ വിളിയുൾപ്പടെയുള്ളവ പരിശോധിക്കാൻ വേണ്ട സാങ്കേതിക സംവിധാനങ്ങളില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കൊടിസുനിയുടെ ഫോൺ വിളികൾ സംബന്ധിച്ചും സുനിക്ക് നേരെയുണ്ടായ വധഭീഷണി വിവാദവും ഫ്ലാറ്റ് കൊലക്കേസ് പ്രതി റഷീദുമായി സുപ്രണ്ടിന് ഉണ്ടായിരുന്ന വഴിവിട്ട അടുപ്പവുമെല്ലാം പ്രത്യേക സംഘം അന്വേഷിക്കും. ഔദ്യോഗികമായി കേസ് ഏൽപ്പിക്കുന്നതിന് മുൻപ് തന്നെ ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു .കോടി സുനിയെ ജയിലിൽ സന്ദർശിച്ചവരോടും സുനിയുടെ സഹ തടവുകാരനായിരുന്ന ബിൻഷാദിനോടും വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.

അതെ സമയം വിയ്യൂർ ജയിലിലെ തടവുകാരുടെ ഫോൺ വിളികളിലും അനുബന്ധ വിവാദങ്ങളിലും വിശദീകരണമാവശ്യപ്പെട്ട് സൂപ്രേണ്ടു ag സുരേഷിന് ജയിൽ വകുപ്പ് മേധാവി മെമ്മോ നൽകി. 7 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് എഡിജിപി ഷേക്ദർവേഷ് സാഹിബ് ആവശ്യപ്പെട്ടിരിക്കുന്നത് .

Popular Stories

    Next Story