Top

ലങ്ക വിടാന്‍ ബേസില്‍ രജപക്‌സെയുടെ ശ്രമം; പിടികൂടി തിരിച്ചയച്ച് ഇമിഗ്രേഷന്‍ വിഭാഗം

ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാര്‍ പോലും അദ്ദേഹത്തെ വിമാനത്തില്‍ കയറ്റുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു

12 July 2022 2:17 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലങ്ക വിടാന്‍ ബേസില്‍ രജപക്‌സെയുടെ ശ്രമം; പിടികൂടി തിരിച്ചയച്ച് ഇമിഗ്രേഷന്‍ വിഭാഗം
X

കൊളംബോ: ശ്രീലങ്കന്‍ മുന്‍ ധനമന്ത്രിയും പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ ഇളയ സഹോദരനുമായ ബേസില്‍ രജപക്‌സെ രാജ്യം വിടാന്‍ ശ്രമിച്ചു. കൊളംബോ വിമാനത്താവളത്തില്‍ വിഐപി ടെര്‍മിനല്‍ വഴിയാണ് രാജ്യം വിടാന്‍ ശ്രമിച്ചത്. എന്നാല്‍ ഇദ്ദേഹത്തെ തിരിച്ചയച്ചതായി ഇമിഗ്രേഷന്‍ ഓഫീസര്‍ പറഞ്ഞു.

രാജ്യത്തെ പ്രതിസന്ധി സാഹചര്യം കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ്‌ ഉണ്ടാകുന്നത് വരെ സില്‍ക്ക് റൂട്ട് / സിഐപി പാസഞ്ചര്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചെന്ന് ട്രേഡ് യൂണിയന്‍ പ്രസതാവനയില്‍ പറഞ്ഞു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ സില്‍ക്ക് റൂട്ട് പാസഞ്ചര്‍ ക്ലിയറന്‍സ് നടത്തുന്നതില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതായി അസോസിയേഷന്‍ ചെയര്‍മാന്‍ കെ എ എസ് കനുഗല പറഞ്ഞു. പലവഴികളും ഉപയോഗിച്ച് അഴിമതിക്കാര്‍ രാജ്യം വിടാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിഐപി ക്ലിയറന്‍സ് ലൈനിലെ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ വിമാനത്തില്‍ കയറുന്നതിനെ തടഞ്ഞിരുന്നു. ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാര്‍ പോലും അദ്ദേഹത്തെ വിമാനത്തില്‍ കയറ്റുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ശ്രീലങ്കയില്‍ ഇപ്പോഴും രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇന്ധനവിതരണവും പാചകവാതക വിതരണവും ഞായറാഴ്ച്ച നിര്‍ത്തിവെച്ചതിന് ശേഷം വീണ്ടും പുനരാരംഭിച്ചെങ്കിലും പമ്പുകളില്‍ ഇപ്പോഴും നീണ്ട നിരയാണ് ഉള്ളത്.

Story highlights: Basil Rajapaksa's attempt to leave Lanka; Seized and repatriated by the Immigration Department

Next Story