Top

ആക്രി പെറുക്കാന്‍ എത്തി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ആക്രി പെറുക്കാനെത്തിയ യുവാവ് വീടിന് പുറത്ത് നിന്ന കുട്ടിയെ കയറി പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു

22 Sep 2021 2:53 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആക്രി പെറുക്കാന്‍ എത്തി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
X

വെഞ്ഞാറമൂട്: ആക്രി പെറുക്കുവാനായി വീടിനു സമീപത്തെത്തിയ യുവാവ് പ്രായപൂര്‍ത്തിയാകാത്ത ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. തമിഴ്‌നാട് സ്വദേശി തൂത്തുക്കുടി ജില്ലയില്‍ കോവില്‍പ്പെട്ടി കതിരേശന്‍ കോവില്‍ അയ്യനാര്‍ (25) നെയാണ് നഗരൂര്‍ പൊലീസ് പിടികൂടിയത്.

ചൊവ്വാഴ്ച രാവിലെ 9.45 നായിരുന്നു കേസിനാസ്പദമായ സംഭവം. ആക്രി പെറുക്കാനെത്തിയ യുവാവ് വീടിന് പുറത്ത് നിന്ന കുട്ടിയെ കയറി പിടിക്കാന്‍ ശ്രമിച്ചു. കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് വീട്ടിനകത്ത് നിന്ന് കുട്ടിയുടെ അമ്മൂമ്മ പുറത്ത് വന്നപ്പോള്‍ പ്രതി പിക്കപ്പുമായി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി ക്യാമറകള്‍ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് വെഞ്ഞാറമൂട് അമ്പലമുക്കിനു സമീപത്തു വെച്ച് അറസ്റ്റ് ചെയ്തത്.

റൂറല്‍ എസ്പി പി.കെ മധുവിന്റെ നിര്‍ദ്ദേശാനുസരണം ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ നഗരൂര്‍ എസ്.എച്ച്.ഒ ഷിജു, എസ്.ഐ മാരായ അനില്‍കുമാര്‍, രാജേഷ്, എ.എസ്.ഐമാരായ പ്രസന്നകുമാര്‍, അനില്‍കുമാര്‍, സുനില്‍, എസ്.സി.പി.ഒ മാരായ ഷാബു, അജിത്ത്, അഷ്‌റഫ്, കൃഷ്ണ ലാല്‍, സി.പി.ഒ മാരായ ജയചന്ദ്രന്‍, സന്തോഷ്, പ്രവീണ്‍, പ്രജീഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Popular Stories

    Next Story