Top

'അല്ലാതെ നിന്റെ അച്ഛന് സ്ത്രീധനം കിട്ടിയതല്ല'; അബ്ദുള്ളക്കുട്ടിയുടെ ആരാധകന്റെ 'വായടപ്പിച്ച്' ഐഷ സുല്‍ത്താന

29 Sep 2021 6:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അല്ലാതെ നിന്റെ അച്ഛന് സ്ത്രീധനം കിട്ടിയതല്ല; അബ്ദുള്ളക്കുട്ടിയുടെ ആരാധകന്റെ വായടപ്പിച്ച് ഐഷ സുല്‍ത്താന
X

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കൊണ്ടുവന്ന നിയമഭേദഗതികളും പരിഷ്‌കാരങ്ങള്‍ക്കും എതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയ സംസ്‌കാരിക പ്രവര്‍ത്തകയാണ് ഐഷ സുല്‍ത്താന. ബിജെപി സംഘപരിവാര്‍ അജണ്ടകള്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ദ്വീപ് ജനത നടത്തിയ ജനകീയ പ്രക്ഷോഭത്തിനും സിനിമാ പ്രവര്‍ത്തക കൂടിയായ ഐഷ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സൈബറിടത്തില്‍ സമീപകാലത്ത് ബിജെപി സംഘപരിവാര്‍ അനുകൂലികള്‍ ഏറ്റവും കൂടുതല്‍ തെറിവിളികള്‍ ഉയര്‍ത്തിയത് ഐഷക്കെതിരെയായിരിക്കും. ഖോഡാ പട്ടേലിനും മറ്റൊരു ബിജെപി നേതാവായ എപി അബ്ദുള്ളക്കുട്ടിക്കെതിരെയും ഐഷ ഉന്നയിച്ച വിമര്‍ശനങ്ങളാണ് പ്രധാനമായും സൈബര്‍ ബുള്ളിംഗിന് കാരണമായിരിക്കുന്നത്.

സമാന സംഭവം ഇന്നലെയും ആവര്‍ത്തിച്ചു. മിസ്റ്റര്‍ അബ്ദുള്ളക്കുട്ടി ഇന്ന് ഒരു നാണവുമില്ലാതെ ദ്വീപിലിറങ്ങി ചുറ്റി കറങ്ങുമ്പോള്‍ താങ്കളോട് ഒരു ചോദ്യം? എന്ന തുടക്കത്തോടെ ഐഷ രണ്ട് ദിവസം മുന്‍പ് ഐഷ ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പിലാണ് സൈബര്‍ ആക്രമണം നടക്കുന്നത്. 'ഇപ്പോഴും ദ്വീപ് നിന്റെ അച്ഛന് സ്ത്രീധനം കിട്ടിയതാണെന്നു തന്നെയാരോ തെറ്റുധരിപ്പിച്ചു വച്ചിരിക്കുകയാണ് കുട്ടി' എന്നാണ് ഒരു സംഘപരിവാര്‍ അനുകൂലി പോസറ്റില്‍ കമന്റ് ചെയ്തത്. 'അതേടോ എന്റെ അച്ഛന്റെ വകയാണ്... അല്ലാതെ നിന്റെ അച്ഛന് സ്ത്രീധനം കിട്ടിയതല്ലാ...' എന്ന മറുപടിയാണ് കമന്റിന് ഐഷ നല്‍കിയത്. പോസ്റ്റില്‍ പ്രത്യക്ഷപ്പെടുന്ന ഭൂരിഭാഗം കമന്റുകള്‍ക്കും ഐഷ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.

പോസ്റ്റ് വായിക്കാം.

മിസ്റ്റര്‍ അബ്ദുള്ള കുട്ടി...

താങ്കള്‍ ഇന്ന് ഒരു നാണവുമില്ലാതെ ദ്വീപിലിറങ്ങി ചുറ്റി കറങ്ങുമ്പോള്‍ താങ്കളോട് ഒരു ചോദ്യം?

ലക്ഷദ്വീപില്‍ ഗുണ്ടാ ആക്റ്റ് നടപ്പാക്കുന്നത് ലക്ഷദ്വീപില്‍ നിന്നും പിടിച്ച Ak 47 ഉം മൂവായിരത്തോളമുള്ള മയക്കുമരുന്നും ഒക്കെ കൊണ്ടാണെന്ന് താങ്കള്‍ പറഞ്ഞിരുന്നല്ലോ, ഈ ഫോട്ടോയില്‍ കാണുന്നതാണോ താങ്കള്‍ പറഞ്ഞ Ak47?

കൂടാതെ ഞങ്ങളെ മൊത്തം തീവ്രവാദികളും,ഗാന്ധി പ്രതിമ വെക്കാത്ത ആളുകളും ആക്കി മാറ്റി, ഈ ഫോട്ടോയില്‍ ഉള്ളവരാണോ തീവ്രവാദികള്‍...?

ഇതൊക്കെ പറഞ്ഞിട്ട് ദ്ദേ ദ്വീപില്‍ തെണ്ടാന്‍ ഇറങ്ങിയിരിക്കുന്നു, അവരുടെ കയ്യിന്നു വെള്ളം വാങ്ങി കുടിക്കുന്നു, കുറച്ചെങ്കിലും നാണമുണ്ടോ...?

ആ ജനത ദാഹിച്ചാല്‍ വെള്ളം തരും കാരണം അവര്‍ക്ക് പടച്ചോന്റെ മനസ്സാണ്... ഹോസ്പിറ്റാലിറ്റിടെ കാര്യത്തില്‍ മുന്നിലുള്ള ജനതയാണ് ലക്ഷദ്വീപ്ക്കാര്‍...

ആ അവരെയല്ലേ താങ്കളൊക്കെ ഇവടക്കിടന്നു തീവ്രവാദി ആക്കിയത്...

അതൊക്കെ പോട്ടെ കഴിഞ്ഞത് കഴിഞ്ഞു... താങ്കള്‍ ഇപ്പോ ദ്വീപില്‍ എത്തി അവിടെ മൊത്തം തെണ്ടിയ സ്ഥിതിക്ക് താങ്കള്‍ തന്നെ പറയൂ

ആ നാട്ടില്‍ ഗുണ്ടാആക്റ്റ് നിയമം നടപ്പാക്കണോ ?

ഗപ്പ് ഇപ്പൊ ഗുജ്റാത്ത് കൊണ്ട് പോയ സ്ഥിതിക്ക് അവര്‍ക്ക് അവകാശപ്പെട്ടതല്ലേ ആ ഗുണ്ടാ ആക്ട്Aisha

Popular Stories

    Next Story