Top

എട്ട് വയസുകാരനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്ന പ്രതി പിടിയില്‍

മുതുവാൻകുടിയിൽ നിന്നാണ് ഇയാൾ പിടിയിലായത്.

3 Oct 2021 1:58 PM GMT
Anshif Asiya Majeed

എട്ട് വയസുകാരനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്ന പ്രതി പിടിയില്‍
X

ഇടുക്കി ആനച്ചാലിൽ ബന്ധുവായ ആറുവയസുകാരനെ ചുറ്റിക കൊണ്ടു തലക്കടിച്ചു കൊന്ന മുഹമ്മദ് ഷാൻ പിടിയിൽ. മുതുവാൻകുടിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. കുടുംബ വഴക്കിനെ തുടര്‍ന്ന് പ്രതിയെ ഭാര്യ വീട്ടില്‍ നിന്നും ഇറക്കി വിട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ഭാര്യാ സഹോദരിയുടെ മകന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. സഹോദരി ഭര്‍ത്താവ് ഷാന്‍ ആണ് ക്രൂരകൃത്യം ചെയ്തത്. ചുറ്റികയ്ക്ക് അടിയേറ്റ് ആറ് വയസുകാരന്‍ തത്ക്ഷണം മരിച്ചിരുന്നു. മുഹമ്മദ് റിയാസിന്റെ മകന്‍ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്. മരിച്ച കുട്ടിയുടെ അമ്മയുടെ സ്ഥിതി ഗുരുതരമാണെന്നാണ് സൂചന.

'പെണ്‍കുട്ടി പറയുന്നത് പ്രകാരം അക്രമിയെ ഭാര്യ വീട്ടില്‍ നിന്നും ഇറക്കി വിടുകയായിരുന്നു. അതിന്റെ വൈരാര്യം തീര്‍ക്കാനാണ് എത്തിയത്. എല്ലാവരും മരിക്കണം എന്നായിരുന്നു അക്രമി പറഞ്ഞുകൊണ്ടിരുന്നത്. എല്ലാവരേയും പാഠം പഠിപ്പിക്കണമെന്നും അക്രമി പറഞ്ഞു.' വാർഡ് മെമ്പർ കെ. ആര്‍. ജയന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരുന്നു.

'കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരി അയല്‍പക്കത്തേക്ക് ഓടി രക്ഷപ്പെട്ട് വന്നപ്പോഴാണ് പ്രദേശവാസികള്‍ വിവരം അറിയുന്നത്. അക്രമി ആദ്യം എത്തിയത് ഇളയ സഹോദരി താമസിക്കുന്നു വീട്ടിലേക്കായിരുന്നു. അവിടെ നിന്നും കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം തൊട്ടടുത്തുള്ള സ്വന്തം വീട്ടിലേക്ക് എത്തുകയായിരുന്നു.' മെമ്പര്‍ വിശദീകരിച്ചു.

Popular Stories

    Next Story