Top

അഭിരാമിയുടെ ആത്മഹത്യ: അന്വേഷണം നടത്തുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

സര്‍ഫാസി നിയമത്തിന് സര്‍ക്കാര്‍ എതിരാണ്. റിസര്‍വ് ബാങ്ക് നയങ്ങള്‍ ബാങ്കുകള്‍ പാലിക്കണമെന്നും സഹകരണമന്ത്രിയുമായി വിഷയം സംസാരിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

21 Sep 2022 12:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഭിരാമിയുടെ ആത്മഹത്യ: അന്വേഷണം നടത്തുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍
X

ജപ്തി നോട്ടീസിന്റെ പേരില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. സര്‍ഫാസി നിയമത്തിന് സര്‍ക്കാര്‍ എതിരാണ്. റിസര്‍വ് ബാങ്ക് നയങ്ങള്‍ ബാങ്കുകള്‍ പാലിക്കണമെന്നും സഹകരണമന്ത്രിയുമായി വിഷയം സംസാരിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.സര്‍ഫാസി നിയമത്തിന് സര്‍ക്കാര്‍ എതിരാണ്. റിസര്‍വ് ബാങ്ക് നയങ്ങള്‍ ബാങ്കുകള്‍ പാലിക്കണമെന്നും സഹകരണമന്ത്രിയുമായി വിഷയം സംസാരിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ഫാസി നിയമം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയതാണ്. സഹകരണവകുപ്പിന്റെ നയമല്ല ഇതെന്നും കേരളബാങ്ക് ആര്‍.ബി.ഐ യുടെ നിയന്ത്രണത്തിലായതുകൊണ്ട് സര്‍ഫാസി നിയമം പാലിക്കേണ്ടതായുണ്ടെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. സംഭവത്തില്‍ ബാങ്കിനോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മന്ത്രി കൂട്ടിച്ചേര്‍ത്തു

ഇന്നലെയായിരുന്നു ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ അജിഭവനത്തില്‍ അജുകുമാറിന്റെയും ശാലിനിയുടെയും മകള്‍ അഭിരാമി(20)യെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് മുന്നില്‍ കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയായിരുന്നു സംഭവം. ബാങ്കിന്റെ പതാരം ശാഖയില്‍ നിന്ന് അജികുമാര്‍ 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. വീടു നിര്‍മാണത്തിനും കുടുംബത്തിലെ ചികിത്സാ ചെലവുകള്‍ മൂലമുണ്ടായ ബാധ്യതകള്‍ വീട്ടുന്നതിനുമായിരുന്നു അജികുമാര്‍ 2019ല്‍ വായ്പയെടുത്തത്. വിദേശത്തായിരുന്ന അജികുമാര്‍ കൊവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയതോടെ തിരിച്ചടവ് മുടങ്ങി.

ഇന്നലെ രാവിലെയാണ് ബാങ്ക് അധികൃതരെത്തി ജപ്തി ബോര്‍ഡ് സ്ഥാപിച്ചത്. വായ്പ തിരിച്ചടയ്ക്കാന്‍ സാവകാശം ആവശ്യപ്പെട്ട് അജികുമാറും ഭാര്യയും ബാങ്കിലെത്തിയ സമയത്താണ് അഭിരാമി ജീവനൊടുക്കിയത്. അജികുമാറിന്റെ പിതാവ് കിടപ്പുരോഗിയായ ശശിധരന്‍ ആചാരിയും മാതാവ് ശാന്തമ്മയും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. സംഭവം അറിഞ്ഞ് അയല്‍വാസികളെത്തി ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജപ്തി ബോര്‍ഡ് കണ്ട് മകള്‍ ദുഃഖിതയായിരുന്നുവെന്ന് അജികുമാര്‍ പൊലീസിനോട് പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം വായ്പ തിരിച്ചടവ് മുടങ്ങിയതിനാല്‍ ആദ്യഘട്ടമെന്ന നിലയിലാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് ബാങ്കിന്റെ വിശദീകരണം.

ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കര രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അഭിരാമി.

STORY HIGHLIGHTS: Abhirami's suicide: minister kn balagopal told an investigation will be conducted

Next Story