Top

നടുറോഡില്‍ യുവാവിനെ വെടിവച്ചുകൊന്നു; മൂന്നു പേര്‍ക്ക് പരുക്ക്

മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി

1 Oct 2022 9:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നടുറോഡില്‍ യുവാവിനെ വെടിവച്ചുകൊന്നു; മൂന്നു പേര്‍ക്ക് പരുക്ക്
X

മുംബൈ: കാണ്ടിവാലിയില്‍ നടുറോഡില്‍ യുവാവിനെ വെടിവച്ചുകൊന്നു . ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് സബര്‍ബന്‍ സ്വദേശി 26 കാരനായ അങ്കിത് യാദവിനെയാണ് കൊലപ്പെടുത്തിയത്. വെളളിയാഴ്ച രാത്രി 11.30നായിരുന്നു സംഭവം. സംഭവത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബൈക്കിലെത്തിയ സംഘം റോഡില്‍ നില്‍ക്കുന്ന നാലുപേരെ ലക്ഷ്യം വെച്ചുകൊണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. സോനു പ്രാസ എന്നയാളാണ് വെടിയുതിര്‍ത്തതെന്ന് പരുക്കേറ്റവര്‍ പറഞ്ഞു. സംഭവത്തിന് സംഘം രക്ഷപെട്ടെതായും പൊലീസ് കമ്മീഷണര്‍ വിശാല്‍ താക്കൂര്‍ പറഞ്ഞു.

മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ മാസം ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനിടെ പ്രതി സോനുവും അങ്കിതും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. പിന്നീടത് വലിയ വഴക്കായി കലാശിച്ചു. അതിനെ തുടര്‍ന്നുണ്ടായ പകയാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

STORY HIGHLIGHTS: A young man was shot dead on the road; Three people were injured

Next Story