Top

യുപിയില്‍ അദ്ധ്യാപികയുടെ മര്‍ദ്ദനമേറ്റ ദളിത് ബാലന്‍ മരിച്ചു; കൊല്ലപ്പെട്ടത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി

പരീക്ഷയ്ക്കിടെ പിഴവ് കാണിച്ചെന്ന പേരിലായിരുന്നു മര്‍ദ്ദനം

26 Sep 2022 11:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുപിയില്‍ അദ്ധ്യാപികയുടെ മര്‍ദ്ദനമേറ്റ ദളിത് ബാലന്‍ മരിച്ചു; കൊല്ലപ്പെട്ടത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി
X

ലഖ്നൗ: പത്താം ക്ലാസുകാരനായ ദളിത് വിദ്യാര്‍ത്ഥിയെ അധ്യാപിക അടിച്ച് കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ഔറിയയിലാണ് സംഭവം. സെപ്റ്റംബര്‍ ഏഴിനാണ് നിഖില്‍ ദ്രൊഹ എന്ന വിദ്യാര്‍ത്ഥിയെ സാമൂഹ്യശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപിക അടിച്ചത്. പരീക്ഷയ്ക്കിടെ പിഴവ് കാണിച്ചെന്ന പേരിലായിരുന്നു ഇത്. മര്‍ദ്ദനമേറ്റതിന് പിന്നാലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയത്. ചികിത്സയിലിരിക്കെയാണ് വിദ്യാര്‍ത്ഥി മരിച്ചത്. അധ്യാപിക കുട്ടിയുടെ ചികിത്സയ്ക്കായി സഹായങ്ങള്‍ നല്‍കിയിരുന്നു.

സെപ്റ്റംബര്‍ 24ന് നിഖില്‍ ദ്രൊഹയുടെ പിതാവ് രാജു ദ്രോഹ അജല്‍ദ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് അധ്യാപികയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ചികിത്സയില്‍ സഹകരിക്കാത്തതിന്റെ പേരിലും ജാതി സൂചിപ്പിക്കുന്ന അധിക്ഷേപ വാക്കുകള്‍ ഉപയോഗിച്ചതിന്റെ പേരിലുമാണ് കേസ് കൊടുത്തത്. ചികിത്സക്കിടെ നിഖില്‍ മരിച്ചതിനേത്തുടര്‍ന്ന് അശ്വിനി സിങ് എന്ന അധ്യാപികക്കെതിരെ അജല്‍ദ പൊലീസ് മറ്റൊരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതിയെ പിടികൂടാന്‍ പ്രത്യേക സംഘത്തേയും രൂപീകരിച്ചിട്ടുണ്ട്.

മരണകാരണത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇറ്റാവ ചീഫ് മെഡിക്കല്‍ ഓഫീസറോട് വീഡിയോ ചോദിച്ചിട്ടുണ്ടെന്നും കത്തിടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും പൊലീസ് മേധാവി ചാരു നിഗം അറിയിച്ചു. തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്. പ്രതികളെ പിടികൂടുന്നതിനായി മൂന്ന് അന്വേഷണ സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

STORY HIGHLIGHTS: A dalit student, of class tenth, was beaten to death by his school teacher

Next Story