Top

മാസങ്ങൾക്കുള്ളിൽ 5ജി എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; ''ഈ ദശാബ്ദത്തിൽ തന്നെ 6ജിയും പരിഗണനയിൽ''

ഈ ദശാബ്ദത്തിൽ തന്നെ ഇന്ത്യ 6ജി ടെലികോം നെറ്റ്വർക്ക് ലക്ഷ്യമിടുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇതിലൂടെ അൾട്രാ ഹെെ സ്പീഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി സാധ്യമാകുമെന്നും വ്യക്തമാക്കി

17 May 2022 9:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാസങ്ങൾക്കുള്ളിൽ 5ജി എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; ഈ ദശാബ്ദത്തിൽ തന്നെ 6ജിയും പരിഗണനയിൽ
X

ന്യൂഡൽഹി: രാജ്യത്തെ 3ജി, 4ജി ടെലികോം ദാതാക്കൾ 5ജി ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുകയാണെന്നും മാസങ്ങൾക്കകം ഇന്ത്യയിൽ 5ജി സാധ്യമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ടെലികോം റെ​ഗുലേറ്ററി അതോറിറ്റിയായ ട്രായിയുടെ സിൽവർ ജൂബിലി ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഈ ദശാബ്ദത്തിൽ തന്നെ ഇന്ത്യ 6ജി ടെലികോം നെറ്റ്വർക്ക് ലക്ഷ്യമിടുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇതിലൂടെ അൾട്രാ ഹെെ സ്പീഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി സാധ്യമാകുമെന്നും വ്യക്തമാക്കി.



5ജി കടന്നു വരുന്നതോടുകൂടി 450 ബില്യൺ ഡോളർ ഇന്ത്യൻ സാമ്പത്തിക മേഖലയിൽ കൂട്ടിച്ചേർക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് ഇന്ത്യൻ രൂപയിൽ ഏതാണ്ട് 3,492 കോടിയോളം വരും. ഈ വളർച്ച കൃഷി, ആരോ​ഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന വികസനം, ലോജിസ്റ്റിക്സ് എന്നിവക്ക് കുതിപ്പ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

5ജി സാങ്കേതികവിദ്യ രാജ്യത്തിന്റെ ഭരണരം​ഗത്ത് നല്ല രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അറിയിച്ച പ്രധാനമന്ത്രി അത് ജീവനവും ബിസിനസ്സും എളുപ്പമാക്കുമെന്നും കൂട്ടിച്ചേർത്തു. ഇന്റർനെറ്റിന്റെ വേ​ഗത വർധിപ്പിക്കുക മാത്രമല്ല 5ജി വികസനത്തിന്റെയും, തൊഴിലവസരങ്ങളുടെയും വേ​ഗത വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.



ഈ ദശാബ്ദത്തിൽ തന്നെ 6ജി ശൃംഖല പ്രവർത്തിപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും പ്രധാനമന്ത്രി ചടങ്ങിൽ ചൂണ്ടിക്കാണിച്ചു. ഇന്ത്യയിൽ മൊബെെൽ നിർമാണ യൂണിറ്റുകൾ രണ്ടിൽ നിന്ന് 200 ലേക്ക് ഉയർന്നുവെന്നും ലോകത്തിലെ ഏറ്റവും വലിയ മൊബെെൽ നിർമാണ ഹബ്ബാണ് ഇന്ന് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.



തന്റെ സർക്കാർ ആരോ​ഗ്യപരമായ മത്സരങ്ങളെ പ്രോത്സാഹിപ്പിച്ചുവെന്നും അതുവഴി ലോകത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാകുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു. 2ജി കാലഘട്ടം പക്ഷപാതത്തിന്റെയും അഴിമതിയുടെയും ആയിരുന്നു. എന്നാൽ തനിക്ക് കീഴിലുള്ള സർക്കാർ 4ജിയിലൂടെയും, 5ജിയിലൂടെയും സുതാര്യമായാണ് കടന്നുപോകുന്നതെന്നും പറഞ്ഞ് കോൺ​ഗ്രസ് നേതൃത്വം നൽകിയ മുൻ യുപിഎ സർക്കാരിനെ വിമർശിക്കാനും അദ്ദേഹം മറന്നില്ല.

Story Highlights: 5G is ready to launch Within months; 6G Telecom Network will rollout by decade end

Next Story