Top

കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; പന്ത്രണ്ട് മണിക്കൂറിനുളളില്‍ പിടിച്ചെടുത്തത് 4.227 കിലോഗ്രാം സ്വര്‍ണ്ണം

പിടിച്ചെടുത്ത സ്വര്‍ണത്തിന് 1.90 കോടി രൂപ വില വരുമെന്ന് കസ്റ്റംസ് അറിയിച്ചു.

21 Sep 2022 5:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; പന്ത്രണ്ട് മണിക്കൂറിനുളളില്‍ പിടിച്ചെടുത്തത് 4.227 കിലോഗ്രാം സ്വര്‍ണ്ണം
X

കൊച്ചി: പന്ത്രണ്ട് മണിക്കൂറിനുളളില്‍ പിടിച്ചെടുത്തത് 4.227 കിലോഗ്രാം സ്വര്‍ണ്ണം. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലാണ് സംഭവം. വ്യത്യസ്ത സംഭവങ്ങളിലായി 5 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത സ്വര്‍ണത്തിന് 1.90 കോടി രൂപ വില വരുമെന്ന് കസ്റ്റംസ് അറിയിച്ചു.

ദുബായില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ തൃശൂര്‍ സ്വദേശികളായ ഷാഹുല്‍ അഹമ്മദ്, ഭാര്യ ഷബ്‌ന ഷാഹുല്‍ ദമ്പതികളില്‍ നിന്നും 1205 ഗ്രാം സ്വര്‍ണം പിടികൂടി. ഇവര്‍ക്കൊപ്പം രണ്ട് കുട്ടികളും ഉണ്ടായിരുന്നു.

എയര്‍ ഏഷ്യ വിമാനത്തില്‍ ക്വാലലംപൂരില്‍നിന്ന് എത്തിയ തീര്‍ത്ഥമലൈ തിരുപ്പിറന്തകം, ഭാര്യ വെണ്ണില ചിന്നത്തമ്പി, ഇവരുടെ സുഹൃത്തും മലേഷ്യന്‍ പൗരത്വവുമുളള സരസ്വതി കൃഷ്ണസ്വാമി എന്നിവരില്‍ നിന്ന് 1238.840 ഗ്രാം സ്വര്‍ണം പിടികൂടി.

ഇതുകൂടാതെ മസ്‌ക്കറ്റില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ നിന്നും സ്വര്‍ണം പിടിച്ചെടുത്തു. സീറ്റിനടിയില്‍ പേസ്റ്റ് രൂപത്തിലാക്കിയ 1784.30 ഗ്രാം സ്വര്‍ണത്തിന്റെ പാക്കറ്റുകളാണ് കണ്ടെത്തിയത്.

ഇതില്‍ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.

STORY HIGHLIGHTS: Huge gold seized at kochi airport; 4.227 kg of gold was captured within twelve hours

Next Story