Top

വീട്ടിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; ആധുനിക ഉപകരണങ്ങളുമായി പ്രതി പിടിയിൽ

വിദേശത്ത് നിന്നാണ് ഇവയുടെ നിയന്ത്രണം എന്നാണ് നി​ഗമനം

16 Sep 2021 4:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീട്ടിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; ആധുനിക ഉപകരണങ്ങളുമായി പ്രതി പിടിയിൽ
X

മലപ്പുറത്ത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ ഒരാൾകൂടി അറസ്റ്റിൽ. മലപ്പുറം കീഴിശ്ശേരി സ്വ​ദേശി മിസ്ഹബ് ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ താമസിക്കുന്ന കീഴിശ്ശേരിയിലെ വീട്ടിലും സഹോദരിയുടെ വാഴക്കാട്ടെ വീട്ടിലുമാണ് ടെലിഫോൺ എക്സേഞ്ചുകൾ പ്രവർത്തിച്ചിരുന്നത്.

വിലയേറിയ ആധുനിക ഉപകരണങ്ങളും നിരവധി സിംകാർഡുകളും ഇവിടെ നിന്ന് കണ്ടെടുത്തു. വർഷങ്ങളായി മിസ്ഹബ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. വിദേശത്ത് നിന്നാണ് ഇവയുടെ നിയന്ത്രണം എന്നാണ് നി​ഗമനം. മിസ്ഹബ് മുമ്പ് മൈസൂരു കേന്ദ്രമായി പ്രവർത്തിച്ച സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലും പ്രതിയായിരുന്നു.

Next Story

Popular Stories