തിരുവനന്തപുരം കോർപ്പറേഷന് ജീവനക്കാരനെ സഹപ്രവർത്തകന് കുത്തി കൊന്നു
രാത്രി 8 മണിയോടെ രാജാജി നഗറിലായിരുന്നു സംഭവം.
7 Oct 2021 4:30 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം കോർപ്പറേഷൻ ജീവനക്കാരനെ സഹപ്രവർത്തകന് കുത്തി കൊലപ്പെടുത്തി. കോർപറേഷനിലെ എഞ്ചിനിയറിങ് സെക്ഷൻ ഒ എ ആയ ഷിബു രഞ്ജൻ ആണ് മരിച്ചത്. സഹപ്രവർത്തകനായ രഞ്ജിത്താണ് കുത്തിയത്. രാത്രി 8 മണിയോടെ രാജാജി നഗറിലായിരുന്നു സംഭവം. മരിച്ച ഷിബുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
Next Story