Top

മലപ്പുറത്ത് വീണ്ടും ബാല വിവാഹം; ഭർത്താവിനും കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ കേസ്

മലപ്പുറം അഡീഷണൻ ശിശു വികസന പദ്ധതി ഓഫീസർ നൽകിയ വിവരത്തിന് അടിസ്ഥാനത്തിലാണ് മഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

7 Oct 2021 3:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലപ്പുറത്ത് വീണ്ടും ബാല വിവാഹം; ഭർത്താവിനും കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ കേസ്
X

മലപ്പുറത്ത് വീണ്ടും ബാല വിവാഹം. ആനക്കയം സ്വദേശിയായ 17 കാരിയെ വിവാഹം കഴിച്ച കോഡൂർ സ്വദേശിക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തു. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിവാഹം നടത്തിയ ബന്ധുക്കൾക്കെതിരെയും കാർമികത്വം വഹിച്ചവർക്കെതിരെയും കേസുണ്ട്. കഴിഞ്ഞ ജൂലെെ 30 നാണ് വിവാഹം നടന്നത്.

മലപ്പുറം അഡീഷണൻ ശിശു വികസന പദ്ധതി ഓഫീസർ നൽകിയ വിവരത്തിന് അടിസ്ഥാനത്തിലാണ് മഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കി ഷോർട്ട് സ്റ്റേ ഹോമിലേക്ക് മാറ്റി.

നേരത്തെ സെപ്റ്റംബറിലും മലപ്പുറം കരുവാരക്കുണ്ടില്‍ പ്ലസ് ടുവിന് പഠിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നിക്കാഹ് നടത്തിയിരുന്നു. സംഭവത്തില്‍ മഹല്ല് ഖാസിയടക്കമുളളവര്‍ക്കെതിരെ കരുവാരക്കുണ്ട് പൊലീസ് കേസെടുത്തിരുന്നു. ബാലവിവാഹ നിരോധനനിയമപ്രകാരം ഭര്‍ത്താവ്, രക്ഷിതാക്കള്‍, മഹല്ല് ഖാസി, ചടങ്ങില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. അഞ്ചുവര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷലഭിക്കാവുന്ന കുറ്റമാണിത്.

Next Story

Popular Stories