Top

പാലാ സ്വദേശിയുടെ അരി സഞ്ചിയില്‍ കഞ്ചാവ്; അറസ്റ്റ്

പാലാ കൊട്ടാരംകുന്നേല്‍ ജോമോന്‍ ജേക്കബ് (27) ആണ് അറസ്റ്റിലായത്.

22 Sep 2021 4:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലാ സ്വദേശിയുടെ അരി സഞ്ചിയില്‍ കഞ്ചാവ്; അറസ്റ്റ്
X

തൊടുപുഴയില്‍ വാഹന പരിശോധനക്കിടയില്‍ രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പാലാ കൊട്ടാരംകുന്നേല്‍ ജോമോന്‍ ജേക്കബ് (27) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പാലാ ചെത്തിമറ്റം സ്വദേശി ജീവന്‍ സജീവ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.

ഇന്നലെ ഉച്ചക്ക് 11.30ന് തെക്കുംഭാഗംഅഞ്ചിരി റൂട്ടില്‍ മലങ്കര ഗേറ്റിന് സമീപത്തെ വാഹന പരിശോധനയിലാണ് കഞ്ചാവുമായി സംഘത്തെ പിടികൂടിയതത്. ഇവരുടെ കൈവശമുണ്ടായിരുന്ന അരി സഞ്ചി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയത്. സഞ്ചി പൊലീസ് പരിശോധിക്കുന്നതിനിടെയാണ് ജീവന്‍ സജീവ് ഓടി രക്ഷപ്പെട്ടത്. കഞ്ചാവ് എവിടെ നിന്നാണ് വാങ്ങിയതെന്നും ആര്‍ക്ക് നല്‍കാനാണ് കൊണ്ടുവന്നതെന്നും ജോമോനില്‍ നിന്ന് പൊലീസ് ചോദിച്ചറിഞ്ഞു.

തൊടുപുഴ പ്രിന്‍സിപ്പല്‍ എസ് ഐ ബൈജു പി ബാബുവിന്റെ നേതൃത്വത്തിലാണ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Next Story

Popular Stories