ഇടുക്കിയിൽ ആറു വയസ്സുകാരനെ ബന്ധു ചുറ്റിക കൊണ്ട് അടിച്ചു കൊന്നു
കുട്ടിയുടെ അമ്മയ്ക്കും സഹോദരനും മുത്തശിക്കും പരിക്കേറ്റിട്ടുണ്ട്
3 Oct 2021 3:42 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇടുക്കി ആനച്ചാൽ ആമക്കണ്ടത്ത് ആറ് വയസുകാരനെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തി. കുടുബ വഴക്കിനിടെ ബന്ധുവാണ് ചുറ്റിക ഉപയോഗിച്ച് അക്രമിച്ചത്. ആമക്കണ്ടം സ്വദേശി മുഹമ്മദ് റിയാസിൻ്റെ മകൻ അൽത്താഫാണ് കൊല്ലപ്പെട്ടത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലാണ്. കുട്ടിയുടെ അമ്മയ്ക്കും സഹോദരനും മുത്തശിക്കും പരിക്കേറ്റിട്ടുണ്ട്. സംഭവം നടന്ന വീട്ടിൽ കുടുംബ കഴിഞ്ഞ കുറച്ച് നാളുകളായി കുടുംബ പ്രശ്നമുണ്ടെന്നാണ് വിവരം. സംഭവ സ്ഥലത്ത് പൊലീസ് എത്തിയിട്ടേ ഉള്ളൂ. പ്രാഥമിക വിവരങ്ങൾ ശേഖരിച്ച് വരികയാണ്.
Next Story