'ഇന്ത്യൻ 2ന്റെ അവസാനം ഇന്ത്യൻ 3യുടെ ട്രെയിലർ കാണിക്കും; വമ്പൻ അപ്ഡേറ്റുമായി ശങ്കർ

'എല്ലാം നല്ല രീതിയിൽ നടന്നാൽ ആറുമാസത്തിനുള്ളിൽ ഇന്ത്യൻ 3 റിലീസ് ചെയ്യും'
'ഇന്ത്യൻ 2ന്റെ അവസാനം ഇന്ത്യൻ 3യുടെ ട്രെയിലർ കാണിക്കും; വമ്പൻ അപ്ഡേറ്റുമായി ശങ്കർ

തെന്നിന്ത്യയിലെ ഏറ്റവും ഹൈപ്പുള്ള പ്രോജക്ടുകളുടെ പട്ടികയെടുത്താൽ അതിൽ കമൽഹാസൻ-ശങ്കർ ടീമിന്റെ ഇന്ത്യൻ രണ്ടാം ഭാഗം മുൻനിരയിൽ കാണും. ഏറെ നാളുകളായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയ്ക്ക് ഒരു മൂന്നാം ഭാഗമുണ്ടാകുമെന്ന് കമല്‍ ഹാസന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ മൂന്നാം ഭാഗത്തെ സംബന്ധിച്ച് വമ്പൻ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് ശങ്കർ.

ഇന്ത്യൻ മൂന്നാം ഭാഗത്തിന്റെ ട്രെയിലർ ഇന്ത്യൻ 2 ന്റെ അവസാനം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നാണ് ശങ്കർ വ്യക്തമാക്കിയത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി കേരളത്തിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'എല്ലാം നല്ല രീതിയിൽ നടന്നാൽ ആറുമാസത്തിനുള്ളിൽ ഇന്ത്യൻ 3 റിലീസ് ചെയ്യും. വിഎഫ്എക്സ് വർക്കുകൾ തീർന്നാൽ അത് നടക്കും. അതോടൊപ്പം മറ്റൊരു കാര്യം കൂടി പറയട്ടെ, ഇന്ത്യൻ 3യുടെ ട്രെയിലർ ഇന്ത്യൻ 2ന്റെ അവസാനം കാണാൻ സാധിക്കും,' എന്ന് ശങ്കർ പറഞ്ഞു.

അതേസമയം ഇന്ത്യൻ 2-3 ഭാഗങ്ങളിലായി കമൽഹാസനെ 12 ഗെറ്റപ്പുകളിൽ കാണാൻ കഴിയുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിൽ ഏഴ് ഗെറ്റപ്പുകൾ ഇന്ത്യൻ 2ലും അഞ്ച് ഗെറ്റപ്പുകൾ ഇന്ത്യൻ 3ലുമായിരിക്കും ഉണ്ടാവുക എന്നാണ് സൂചന. ഈ ജൂലൈ 12 നാണ് ഇന്ത്യൻ 2 റിലീസ് ചെയ്യുന്നത്.

'ഇന്ത്യൻ 2ന്റെ അവസാനം ഇന്ത്യൻ 3യുടെ ട്രെയിലർ കാണിക്കും; വമ്പൻ അപ്ഡേറ്റുമായി ശങ്കർ
'എന്റെ പേരിന്റെ താഴെ മെയ്ഡ് ഇൻ കേരള എന്ന് ചേർക്കാം'; മലയാളി പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് കമൽ

1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ഇന്ത്യൻ' ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. ഇന്ത്യനിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. സിദ്ധാർത്ഥ്, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com