രജനികാന്ത് അല്ല, അറ്റ്ലി-സൽമാൻ പടത്തിൽ കമൽഹാസൻ; ഒരുങ്ങുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രം

ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ആക്ഷൻ ചിത്രമായിരിക്കും ഇത് എന്നാണ് റിപ്പോർട്ട്
രജനികാന്ത് അല്ല, അറ്റ്ലി-സൽമാൻ പടത്തിൽ കമൽഹാസൻ; ഒരുങ്ങുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രം

ചുരുക്കം സിനിമകൾ കൊണ്ട് തന്നെ ഇന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന സംവിധായകനാണ് അറ്റ്ലി. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനൊപ്പം അറ്റ്ലി സിനിമ ചെയ്യുന്നു എന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയിൽ തെന്നിന്ത്യൻ സൂപ്പർതാരം രജനികാന്തും ഭാഗമാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ രജനികാന്ത് അല്ല മറിച്ച് കമൽഹാസനായിരിക്കും സിനിമയുടെ ഭാഗമാവുക എന്നാണ് പുതിയ റിപ്പോർട്ട്.

കമൽഹാസനുമായും സൽമാൻ ഖാനുമായും അറ്റ്ലി ചർച്ചകൾ നടത്തിയതായും ഇരുവർക്കും സിനിമയുടെ പ്ലോട്ട് ഇഷ്ടമായതായും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. സിനിമയുടെ പൂർണമായ കഥ ഈ മാസാവസാനത്തോടെ ഇരുവരും കേൾക്കുമെന്നും അതിന് ശേഷം എഴുത്ത് പണികൾ തുടങ്ങുമെന്നുമാണ് സൂചന.

ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ആക്ഷൻ ചിത്രമായിരിക്കും ഇത് എന്നാണ് റിപ്പോർട്ട്. അടുത്ത വർഷത്തിന്റെ തുടക്കത്തിൽ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനുള്ള പദ്ധതിയിലാണ് അറ്റ്ലി എന്നാണ് സൂചന.

രജനികാന്ത് അല്ല, അറ്റ്ലി-സൽമാൻ പടത്തിൽ കമൽഹാസൻ; ഒരുങ്ങുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രം
രായൻ കുറച്ച് സീനാ...; റാപ്പുമായി റഹ്മാനും അറിവും, ധനുഷ് ചിത്രത്തിലെ പുതിയ ഗാനം

നേരത്തെ അല്ലു അർജുനൊപ്പം അറ്റ്ലി ഒരു സിനിമ ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അല്ലുവിനൊപ്പമുള്ള സിനിമയ്ക്കായി അറ്റ്ലി പ്രതിഫലമായി 80 കോടി രൂപ ആവശ്യപ്പെട്ടുവെന്നും ഇക്കാരണത്താൽ നിർമ്മാതാക്കൾ സിനിമ ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. വമ്പന്‍ ബജറ്റില്‍ ഒരു ആക്ഷൻ ത്രില്ലർ സിനിമയായിരുന്നു അല്ലു അര്‍ജുന്‍-അറ്റ്‌ലി കോംബോയിൽ പദ്ധതിയിട്ടിരുന്നത്. അറ്റ്ലി പല തവണ അല്ലുവുമായി കൂടിക്കാഴ്‌ച നടത്തുകയും കഥ പറയുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com