ഇന്ത്യൻ സിനിമ 'തങ്കലാന്' വേണ്ടി ഒരുങ്ങിക്കോളൂ, ട്രെയിലർ ഉടൻ ഉണ്ടെന്ന് ജി വി പ്രകാശ്

വമ്പൻ ബജറ്റിലാണ് ഈ പീരിയഡ് ഡ്രാമ ഒരുങ്ങുന്നതെന്ന് നിര്‍മ്മാതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു
ഇന്ത്യൻ സിനിമ 'തങ്കലാന്' വേണ്ടി ഒരുങ്ങിക്കോളൂ, ട്രെയിലർ ഉടൻ ഉണ്ടെന്ന് ജി വി പ്രകാശ്

ചിയാൻ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയുന്ന 'തങ്കലാൻ' തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. സിനിമയുടെ റിലീസ് തീയതി നിരവധി തവണ മാറ്റിയതിൽ ആരാധകർ നിരാശ പങ്കുവെക്കുകയും ചെയ്തിരുന്നു. ചിത്രം ആഗസ്റ്റ് 15 ന് റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ധനഞ്ജയൻ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയതിന് പിന്നാലെ ചിത്രത്തിന്റേതായി പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് സംഗീത സംവിധായകൻ ജി വി പ്രകാശ്.

"#തങ്കാലൻ ബിജിസ്‌കോർ പൂർത്തിയായി, എൻ്റെ ഏറ്റവും മികച്ചത് നൽകി. ഗംഭീര സിനിമയാണ് ,കാത്തിരിക്കുന്നു. ചിത്രത്തിന്റെ ട്രെയിലർ ഉടൻ തന്നെ നിങ്ങളിലേക് എത്തും. ഇന്ത്യൻ സിനിമ തങ്കാലന് വേണ്ടി ഒരുങ്ങിക്കോളൂ" എന്നാണ് ജി വി പ്രകാശ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഇന്ത്യൻ സിനിമ 'തങ്കലാന്' വേണ്ടി ഒരുങ്ങിക്കോളൂ, ട്രെയിലർ ഉടൻ ഉണ്ടെന്ന് ജി വി പ്രകാശ്
വിഷ്ണു വിജയ് - സാം സി എസ് ആദ്യമായി ഒന്നിക്കുന്നു; പ്രതീക്ഷ കൂട്ടി 'പണി'

മാളവിക മോഹനൻ നായികയായി എത്തുന്ന ചിത്രത്തിൽ പാർവതി തിരുവോത്ത്, പശുപതി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ബ്രിട്ടീഷ് ഭരണത്തിൻ കീഴിലുള്ള കർണാടകയിലെ കോലാർ ഗോൾഡ് ഫാക്ടറിയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് 'തങ്കാലൻ' ഒരുങ്ങുന്നത്. സ്റ്റുഡിയോ ഗ്രീൻ, നീലം പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറിൽ കെ ഇ ജ്ഞാനവേല്‍ രാജയാണ് തങ്കലാന്‍ നിര്‍മ്മിക്കുന്നത്. വമ്പൻ ബജറ്റിലാണ് ഈ പീരിയഡ് ഡ്രാമ ഒരുങ്ങുന്നതെന്ന് നിര്‍മ്മാതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com