പൃഥ്വിരാജിന്റെ ഫ്രെയിമിൽ എന്ന് വരും മമ്മൂട്ടി?; മറുപടിയുമായി മുരളി ഗോപി

മുരളി ​ഗോപിയുടെ തന്നെ രചനയില്‍ ഒരു മമ്മൂട്ടി ചിത്രം ചെയ്യാനുള്ള ആ​ഗ്രഹത്തെക്കുറിച്ച് പൃഥ്വിരാജ് നേരത്തെ പറഞ്ഞിട്ടുണ്ട്.
പൃഥ്വിരാജിന്റെ ഫ്രെയിമിൽ എന്ന് വരും മമ്മൂട്ടി?; മറുപടിയുമായി മുരളി ഗോപി

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ചിത്രമാണ് 'എമ്പുരാൻ'. ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് മുരളി ​ഗോപിയാണ്. മുരളി ​ഗോപിയുടെ തന്നെ രചനയില്‍ ഒരു മമ്മൂട്ടി ചിത്രം ചെയ്യാനുള്ള ആ​ഗ്രഹത്തെക്കുറിച്ച് പൃഥ്വിരാജ് നേരത്തെ പറഞ്ഞിട്ടുണ്ട്. ഒപ്പം മുരളി ​ഗോപിയും. എന്നാല്‍ അത്തരം ഒരു പ്രോജക്റ്റിനായി എത്ര നാള്‍ കാത്തിരിക്കേണ്ടിവരും? പ്രേക്ഷകരുടെ മനസിലുള്ള ഈ ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് മുരളി ​ഗോപി ഇപ്പോള്‍. ഓണ്‍ലുക്കേഴ്സ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുരളി ​ഗോപി ഇതേക്കുറിച്ച് പറയുന്നത്.

'ഒരു മമ്മൂട്ടി ചിത്രം ചെയ്യാൻ ആഗ്രഹം ഉണ്ടെന്നും മുരളി ​ഗോപി എഴുതുകയാണെന്നും നേരത്തെ പൃഥ്വിരാജ് അറിയിച്ചിരുന്നു. പക്ഷേ അത് എപ്പോള്‍ എന്നുള്ളതാണ്. ഒന്നിന് പുറകെ ഒന്നായി നിരവധി പ്രൊജക്ടുകൾ ഉണ്ട്. ഞങ്ങളുടെ ആ​ഗ്രഹമാണ് അത്. ഞങ്ങള്‍‌ സംസാരിച്ചിട്ടുണ്ട്. അത് എപ്പോള്‍ സംഭവിക്കുമെന്നുള്ളതാണ് അറിയാത്തത്. രാജുവിന് രാജുവിന്‍റെ പ്രൊജക്റ്റ്സ് ഉണ്ട്. എനിക്ക് എന്‍റേത് ഉണ്ട്'എന്നാണ് മുരളി ​ഗോപി പറയുന്നത്.

പൃഥ്വിരാജിന്റെ ഫ്രെയിമിൽ എന്ന് വരും മമ്മൂട്ടി?; മറുപടിയുമായി മുരളി ഗോപി
ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ അജിത് ചിത്രം; വരുന്നു 'വിടാമുയർച്ചി' വമ്പൻ അപ്ഡേറ്റ് ഇന്ന്?

വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന എമ്പുരാന്റെ ചിത്രീകരണം ഇപ്പോൾ ഗുജറാത്തിൽ പുരോഗമിക്കുകയാണ്. 2019 ല്‍ 'ലൂസിഫര്‍' വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ലൂസിഫറിലെ പ്രധാന താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ബൈജു സന്തോഷ്, ഫാസില്‍ തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന.

Related Stories

No stories found.
logo
Reporter Live
www.reporterlive.com