‘അവസരം തന്നിട്ടില്ലായിരിക്കാം, മണ്ണു വാരിയിട്ടിട്ടില്ല’; കമന്റിന് ചുട്ടമറുപടിയുമായി ഷമ്മി തിലകൻ

ആ ഇവരിൽ സുരേഷ് ജിയെ ഉൾപ്പെടുത്തേണ്ടതില്ല എന്നായിരുന്നു ഇതിനോടുള്ള ഷമ്മി തിലകന്റെ മറുപടി
‘അവസരം തന്നിട്ടില്ലായിരിക്കാം, മണ്ണു വാരിയിട്ടിട്ടില്ല’; കമന്റിന് ചുട്ടമറുപടിയുമായി ഷമ്മി തിലകൻ

നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ​ഗോപിക്ക് പിറന്നാളാശംസ നേർന്നതിന് നടൻ ഷമ്മി തിലകന് രൂക്ഷമായ സൈബർ ആക്രമണം. ഷമ്മി പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ കമന്റ് ബോക്സിലാണ് സുരേഷ് ഗോപിയെ പിന്തുണച്ചതിന് രൂക്ഷ കമന്റുകൾ വന്നത്. ഇതിൽ പലതിനും ചുട്ട മറുപടിയും ഷമ്മി നൽകിയിട്ടുണ്ട്.

'ശ്രുതികളിൽ തിളങ്ങുന്ന സാന്നിധ്യം...!ശ്രേഷ്ഠതയാൽ നിറഞ്ഞ പോരാളി, സിനിമയും സേവനവും ഒരുമിച്ചുച്ചേർന്ന, തൃശ്ശൂരിന്റെ മിടുക്കൻ നായകൻ, സംഗീതമാം ജീവിത പാതയിൽ, സന്തോഷങ്ങൾ നിറയട്ടെ എന്നും, പിറന്നാളാശംസകൾ പ്രിയ സുഹൃത്തേ.. സ്നേഹത്തിൻ പര്യായമേ' എന്നായിരുന്നു സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഷമ്മി തിലകൻ ഫേസ്ബുക്കിൽ കുറിച്ചത്. ഈ പോസ്റ്റിന് താഴെയാണ് അതിരൂക്ഷ കമന്റുകൾ നിറഞ്ഞത്.

‘അവസരം തന്നിട്ടില്ലായിരിക്കാം, മണ്ണു വാരിയിട്ടിട്ടില്ല’; കമന്റിന് ചുട്ടമറുപടിയുമായി ഷമ്മി തിലകൻ
പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് വിവാഹം ക്ഷണിച്ചു; ഇതൊരു ബഹുമതിയെന്ന് വരലക്ഷ്മി ശരത്കുമാർ

'താങ്കളിൽ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ല , കാരണം നിങ്ങൾക്ക് അവരാരെങ്കിലും നല്ലൊരു അവസരം ഉണ്ടാക്കി തന്നിട്ടില്ല’ എന്നായിരുന്നു ഒരു കമന്റ്. ‘ആ ഇവരിൽ സുരേഷ് ജിയെ ഉൾപ്പെടുത്തേണ്ടതില്ല. ഉണ്ടാക്കി തന്നിട്ടില്ലായിരിക്കാം, എന്നാൽ മണ്ണുവാരിയിട്ടിട്ടില്ല’ എന്നായിരുന്നു ഇതിനോടുള്ള ഷമ്മി തിലകന്റെ മറുപടി. നിരവധി പേരാണ് ഷമ്മി തിലകന്റെ ഈ മറുപടിയ്ക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.

സുരേഷ് ഗോപി ലോക്സഭാ തിരഞ്ഞെടുപ്പ് വിജയിച്ചപ്പോഴും ഷമ്മി തിലകൻ പിന്തുണ പോസ്റ്റുമായി എത്തിയിരുന്നു. സുരേഷ് ജീ… നിങ്ങൾ പൊളിയാണ്..! അഭിനന്ദനങ്ങൾ…!’ എന്നായിരുന്നു ഷമ്മി അന്ന് കുറിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com