ലോകേഷിന്റെ കഥയിൽ ലോറൻസ് ചിത്രം, വില്ലന്മാരായി ഫഹദും എസ് ജെ സൂര്യയും; ബെൻസ് ഒരുങ്ങുന്നു

ബെൻസ് എന്ന് പേരിട്ടിരിക്കുന്ന സിനിമയെക്കുറിച്ച് വമ്പൻ അപ്ഡേറ്റാണ് ഇപ്പോൾ വന്നിരിക്കുന്ന
ലോകേഷിന്റെ കഥയിൽ ലോറൻസ് ചിത്രം, വില്ലന്മാരായി ഫഹദും എസ് ജെ സൂര്യയും; ബെൻസ് ഒരുങ്ങുന്നു

ചുരുക്കം സിനിമകൾ കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ സംവിധായകനാണ് ലോകേഷ് കനകരാജ്. കഴിഞ്ഞ നവംബറിൽ അദ്ദേഹം ജി സ്ക്വാഡ് എന്ന പേരിൽ ഒരു നിർമ്മാണ കമ്പനി ആരംഭിക്കുകയും ഫൈറ്റ് ക്ലബ് എന്ന സിനിമ ആ പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ ഒരുക്കുകയും ചെയ്തിരുന്നു. അടുത്തിടെ രാഘവ ലോറൻസിനെ നായകനാക്കി പ്രൊഡക്ഷൻ കമ്പനിയുടെ രണ്ടാം സിനിമയും പ്രഖ്യാപിച്ചിരുന്നു.

ബെൻസ് എന്ന് പേരിട്ടിരിക്കുന്ന സിനിമയെക്കുറിച്ച് വമ്പൻ അപ്ഡേറ്റാണ് ഇപ്പോൾ വന്നിരിക്കുന്നത്. തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ താരങ്ങളായ ഫഹദ് ഫാസിലും എസ് ജെ സൂര്യയും സിനിമയുടെ ഭാഗമാകുമെന്നാണ് ഇന്ത്യഗ്ലിറ്റ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ഇരുവരും സിനിമയിൽ വില്ലൻ കഥാപാത്രങ്ങളെയാകും അവതരിപ്പിക്കുക എന്നാണ് സൂചന.

കഴിഞ്ഞ വർഷം നവംബറിൽ പുറത്തിറങ്ങിയ കാർത്തിക് സുബ്ബരാജിന്റെ ജിഗർതണ്ട ഡബിൾ എക്‌സിൽ രാഘവ ലോറൻസും എസ് ജെ സൂര്യയും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ഫഹദും ലോറൻസും ഇത് ആദ്യമായാണ് ഒന്നിക്കുന്നത്. എന്നാൽ എസ് ജെ സൂര്യയും ഫഹദും ഒരു മലയാളം സിനിമയ്ക്കായി ഒന്നിക്കുന്നുണ്ട്. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ലോകേഷിന്റെ കഥയിൽ ലോറൻസ് ചിത്രം, വില്ലന്മാരായി ഫഹദും എസ് ജെ സൂര്യയും; ബെൻസ് ഒരുങ്ങുന്നു
കൽക്കി 2 ചിത്രീകരണം പൂർത്തിയായോ, റിലീസ് എന്ന്? അപ്ഡേറ്റുകളുമായി നിർമ്മാതാവ്

റെമോ, സുൽത്താൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഭാഗ്യരാജ് കണ്ണനാണ് ബെൻസ് സംവിധാനം ചെയ്യുന്നത്. ലോകേഷ് കനകരാജിന്റെ കഥയ്ക്ക് സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം ഈ വർഷമവസാനം റിലീസ് ചെയ്യുമെന്നാണ് സൂചന.

Related Stories

No stories found.
logo
Reporter Live
www.reporterlive.com