ആകാശത്ത് കാർ സ്റ്റണ്ടുമായി അജിത്ത്; 'വിടാമുയർച്ചി' അസർബെയ്‍ജാനിൽ പുരോഗമിക്കുന്നു, വീഡിയോ

സാഹസികത നിറഞ്ഞ കാർ സ്റ്റണ്ട് സീനുകളാണ് സോഷ്യൽ മീഡിയയിൽ പ്രചാരം നേടുന്നത്
ആകാശത്ത് കാർ സ്റ്റണ്ടുമായി അജിത്ത്; 'വിടാമുയർച്ചി' അസർബെയ്‍ജാനിൽ പുരോഗമിക്കുന്നു, വീഡിയോ

അജിത്ത് നായകനാകുന്ന 'വിടാമുയർച്ചി'യുടെ ആവേശം കൊള്ളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സാഹസികത നിറഞ്ഞ കാർ സ്റ്റണ്ട് സീനുകളാണ് സോഷ്യൽ മീഡിയയിൽ പ്രചാരം നേടുന്നത്. അജിത്തും സഹനടനുമുള്ള കാർ ക്രെയ്ൻ ഉപയോഗിച്ച് ഉയർത്തി തലകീഴായി കറക്കുന്നതാണ് ദൃശ്യത്തിലുള്ളത്. അസർബായ്ജാൻ എന്ന സ്ഥലത്ത് വെച്ചാണ് ചിത്രീകരണം നടക്കുന്നത്.

ഇതേ സിനിമയുടെ ചിത്രീകരണത്തിനിടയിൽ അജിത്തിനും സഹതാരത്തിനും അപകടം സംഭവിച്ച വീഡിയോ കഴിഞ്ഞ നവംബറിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അജിത്തും സഹതാരമായ ആരവും ഉൾപ്പെടുന്ന ചേസിംഗ് രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇരുവരും കാറിൽ സഞ്ചരിക്കവേ അജിത് ഓടിച്ച വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. കാർ മറിയുമ്പോൾ അജിത് 'ഈസി ഈസി' എന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം.

അജിത്ത് ഓടിച്ചിരുന്ന വാഹനത്തിൻ്റെ ടയറുകളിൽ ഒന്നിന്റെ കാറ്റുപോയതാകാം അപകടത്തിലേക്ക് നയിച്ചത് എന്നായിരുന്നു അജിത്തിന്റെ മാനേജർ സുരേഷ് ചന്ദ്ര പറഞ്ഞത്. ഒരു ചെക്കപ്പിന് ശേഷം അജിത്തും സഹതാരവും മൂന്ന് മണിക്കൂറിനുള്ളിൽ ഷൂട്ടിംഗ് പുനരാരംഭിച്ചുവെന്നും സുരേഷ് ചന്ദ്രയെ ഉദ്ധരിച്ച് ഇ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണ് 'വിടാമുയർച്ചി'. മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ സംവിധായകനായി ലൈക്ക പ്രൊഡക്ഷൻസ് ആദ്യം തീരുമാനിച്ചത് വിഘ്നേഷ് ശിവനെ ആയിരുന്നു. എന്നാൽ പിന്നീട് വിഘ്നേഷ് ശിവനെ മാറ്റുകയും മകിഴ് തിരുമേനിയെ സംവിധായകനായി കൊണ്ടുവരികയുമായിരുന്നു.

ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ, അരുൺ വിജയ്, റെജീന കസാന്ദ്ര, ആരവ് എന്നിവർ മാറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അജിത്തിന്റെ 'തുനിവ്' 'വലിമൈ' എന്നീ സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ച നീരവ് ഷാ ആണ് 'വിടാമുയർച്ചിയുടെയും ഛായാഗ്രഹണം നിർവഹിക്കുന്നത്. അനിരുദ്ധ് ആണ് സംഗീതം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com