ഒന്നേകാൽ ലക്ഷത്തിന്റെ ഗോൾഡ് ബീൻ വിഴുങ്ങി 11കാരൻ! പിന്നീട് സംഭവിച്ചത്!

നാവിന്റെ ശക്തി പരിശോധിച്ചപ്പോള്‍ അബദ്ധത്തിൽ സ്വർണം വിഴുങ്ങി പോയതാണെന്ന് കുട്ടി പറഞ്ഞത്

ഒന്നേകാൽ ലക്ഷത്തിന്റെ ഗോൾഡ് ബീൻ വിഴുങ്ങി 11കാരൻ! പിന്നീട് സംഭവിച്ചത്!
dot image

കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ പത്തു ഗ്രാമിന്റെ സ്വർണ ബീൻ വിഴുങ്ങി പതിനൊന്നുകാരൻ. ദക്ഷിണ കിഴക്കൻ ചൈനയിലെ ജിയാംങ്‌സു പ്രവിശ്യയിലാണ് സംഭവം. പതിനായിരം യുവാൻ, അതായത് 1406 ഡോളർ വിലയുള്ള സ്വർണ ബീനാണ് കുട്ടി വിഴുങ്ങിയത്. ഇന്ത്യ രൂപയിൽ ഏകദേശ 1.24 ലക്ഷം രൂപ വരും ഈ സ്വർണത്തിന്. ഇക്കഴിഞ്ഞ ഒക്ടോബർ 17നാണ് ജി എന്ന യുവതി പത്തുഗ്രാം സ്വർണബീൻ വാങ്ങിയത്. ഒക്ടോബർ 22ന് ഇവരുടെ മകന് ഇതെടുത്ത് കളിക്കുന്നതിനിടയിലാണ് വിഴുങ്ങിയത്. എന്നാൽ ബാൽക്കണയിൽ തുണിവിരിക്കുകയായിരുന്ന ജി ഇതറിഞ്ഞതുമില്ല. പേടിച്ചുപോയ കുട്ടി ഓടിച്ചെന്ന് അമ്മയോട് സ്വർണം വിഴുങ്ങിയെന്ന് പറയുകയാണ് ഉണ്ടായത്.

നാവിന്റെ ശക്തി പരിശോധിച്ചപ്പോള്‍ അബദ്ധത്തിൽ സ്വർണം വിഴുങ്ങി പോയതാണെന്ന് കുട്ടി പറഞ്ഞെങ്കിലും ജി ആദ്യം ഇത് വിശ്വസിക്കാൻ തയ്യാറായില്ല. പിന്നീട് സ്വർണം കാണാനില്ലെന്ന് മനസിലായപ്പോഴാണ് വാസ്തവമാണെന്ന് മനസിലായത്. മുമ്പൊരിക്കൽ തന്റെ അനന്തരവൾ സ്വർണം വിഴുങ്ങിയപ്പോൾ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ ഡോക്ടർ ഇത് മലവിസർജ്ജ്യത്തിലൂടെ പുറത്തെത്തുമെന്ന പറഞ്ഞ അനുഭവത്തിൽ കുട്ടിയെ ആശുപത്രിയിലേക്ക് ഇവർ കൊണ്ടു പോയതുമില്ല. ഓൺലൈനിൽ നോക്കി ഇക്കാര്യം ഉറപ്പുവരുത്തുകയും ചെയ്തു.

ഇതോടെ പുറത്ത് പോയി മലമൂത്രവിസർജ്ജ്യം നടത്തരുതെന്ന് ജി മകനെ ഉപദേശിക്കുകയും ചെയ്തു. എന്നാൽ സ്വർണം പുറത്തേക്ക് വന്നില്ല. ഇതോടെ ആശുപത്രിയിൽ എത്തി സ്‌കാൻ ചെയ്തപ്പോഴാണ് വയറ്റിനുള്ളിൽ കുടുങ്ങിയ നിലയിലാണ് സ്വർണമെന്ന് മനസിലായത്. വേദനയോ ഓക്കാനമോ ഒന്നും കുട്ടിക്ക് അനുഭവപ്പെട്ടതുമില്ല.

പിന്നീട് ഡോക്ടർമാർ സുരക്ഷിതമായി ഈ സ്വർണം പുറത്തെടുത്തു. സുരക്ഷിതമായി സ്വർണ സൂക്ഷിച്ച് വയ്ക്കാത്തതാണ് പ്രശ്‌നത്തിന് കാരണമെന്നും ഇനി ശ്രദ്ധിക്കുമെന്നുമാണ് പിന്നാലെ ജി പ്രതികരിച്ചതെന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
Content Highlights: 11 year old swallowed 1.24lakh worth gold bean in China

dot image
To advertise here,contact us
dot image