മലിന ജലം ഒഴുക്കുന്നത് ചോദ്യം ചെയ്തു; അയല്‍വാസി യുവതിയെ കുത്തിക്കൊലപ്പെടുത്തി
മലിന ജലം ഒഴുക്കുന്നത് ചോദ്യം ചെയ്ത യുവതിയെ കുത്തിക്കൊലപ്പെടുത്തി. കൊല്ലത്താണ് സംഭവം ഉണ്ടായത്. ഉളിയക്കോവില്‍ സ്വദേശി അഭിരാമിയാണ് അയല്‍വാസിയുടെ കുത്തേറ്റ് മരിച്ചത്. ഉമേഷ് ബാബു എന്നായാളാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി കൃത്യം നടത്തിയത്. ആക്രമണത്തെത്തുടര്‍ന്ന് പരിക്കേറ്റ പ്രതിയെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ അമ്മ ലീനയ്ക്കും പരിക്കേറ്റു. ഇവരും ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. ഉമേഷ് ബാബുവിന്റെ വീട്ടില്‍ നിന്നുളള മലിന ജലം അഭിരാമിയുടെ വീടിന് മുന്നില്‍ കൂടി […]

മലിന ജലം ഒഴുക്കുന്നത് ചോദ്യം ചെയ്ത യുവതിയെ കുത്തിക്കൊലപ്പെടുത്തി. കൊല്ലത്താണ് സംഭവം ഉണ്ടായത്. ഉളിയക്കോവില്‍ സ്വദേശി അഭിരാമിയാണ് അയല്‍വാസിയുടെ കുത്തേറ്റ് മരിച്ചത്. ഉമേഷ് ബാബു എന്നായാളാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി കൃത്യം നടത്തിയത്. ആക്രമണത്തെത്തുടര്‍ന്ന് പരിക്കേറ്റ പ്രതിയെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ അമ്മ ലീനയ്ക്കും പരിക്കേറ്റു. ഇവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. ഉമേഷ് ബാബുവിന്റെ വീട്ടില്‍ നിന്നുളള മലിന ജലം അഭിരാമിയുടെ വീടിന് മുന്നില്‍ കൂടി ഒഴുക്കുന്നുവെന്ന കാര്യത്തിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിഷയം സംബന്ധിച്ച് കൊല്ലം ഈസ്റ്റ് പൊലീസ് നേരത്തെ കേസ് എടുക്കുകയും ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിപ്പിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മലിനജലം ഒഴുക്കുന്നതിനെ ചൊല്ലി ഇന്നലെ വീണ്ടും വാക്കേറ്റമുണ്ടായി. ശേഷം രാത്രി വൈകി കത്തിയുമായി എത്തിയ ഉമേഷ് യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി കൊലപാതകം നടത്തുകയായിരുന്നു. കുത്തേറ്റ അഭിരാമി തത്ക്ഷണം മരിച്ചു. നാല്പത്തിരണ്ടുകാരനായ ഉമേഷ്, ഭാര്യ പ്രസന്ന, മകള്‍ സൗമ്യ എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.