Top

തെരഞ്ഞെടുക്കപ്പെട്ട്‌ ദിവസങ്ങള്‍ക്കകം രാജിവെച്ച് സിപിഐഎമ്മിന്റെ വാര്‍ഡ് മെമ്പര്‍; രാജി പ്രഖ്യാപനം ഫേസ്ബുക്കില്‍

തിരുവനന്തപുരം: തെരഞ്ഞെടുക്കപ്പെട്ട്‌ ദിവസങ്ങള്‍ക്കകം രാജിവെച്ച് സിപിഐഎം വാര്‍ഡ് മെമ്പര്‍. തിരുവനന്തപുരം കാട്ടാക്കട പഞ്ചായത്ത് കിള്ളി വാര്‍ഡിലെ മെമ്പര്‍ എസ് ബിന്ദുവാണ് സ്ഥാനം രാജിവെച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജിക്കാര്യം ബിന്ദു അറിയിച്ചത്. കിള്ളിയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി പത്ത് വോട്ടിനായിരുന്നു ബിന്ദു തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് സൂചന. രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് കാട്ടാക്കട പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മെമ്പര്‍ സ്ഥാനം രാജിവെക്കുന്നെന്ന് മാത്രമായിരുന്നു ബിന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

28 Dec 2020 9:11 AM GMT

തെരഞ്ഞെടുക്കപ്പെട്ട്‌ ദിവസങ്ങള്‍ക്കകം രാജിവെച്ച് സിപിഐഎമ്മിന്റെ വാര്‍ഡ് മെമ്പര്‍; രാജി പ്രഖ്യാപനം ഫേസ്ബുക്കില്‍
X

തിരുവനന്തപുരം: തെരഞ്ഞെടുക്കപ്പെട്ട്‌ ദിവസങ്ങള്‍ക്കകം രാജിവെച്ച് സിപിഐഎം വാര്‍ഡ് മെമ്പര്‍. തിരുവനന്തപുരം കാട്ടാക്കട പഞ്ചായത്ത് കിള്ളി വാര്‍ഡിലെ മെമ്പര്‍ എസ് ബിന്ദുവാണ് സ്ഥാനം രാജിവെച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജിക്കാര്യം ബിന്ദു അറിയിച്ചത്.

കിള്ളിയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി പത്ത് വോട്ടിനായിരുന്നു ബിന്ദു തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് സൂചന.

രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് കാട്ടാക്കട പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മെമ്പര്‍ സ്ഥാനം രാജിവെക്കുന്നെന്ന് മാത്രമായിരുന്നു ബിന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Next Story

Popular Stories