Top

ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനു മുമ്പേ ഇന്ത്യക്ക് തിരിച്ചടി; ഐ.സി.സി. ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു കിവീസ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ന്മാരെ നിര്‍ണയിക്കാനുള്ള ഫൈനല്‍ മത്സരം തുടങ്ങാന്‍ നാലുദിവസം മാത്രം ശേഷിക്കെ ഇന്ത്യക്ക് കനത്ത തിരിച്ചടി നല്‍കി ന്യൂസിലന്‍ഡ്. ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയെ പിന്തള്ളി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചാണ് കിവീസ് ഫൈനലിന് തയാറെടുക്കുന്നത്. ഇന്നലെ ഇംണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതോടെ ഇന്നു പ്രഖ്യാപിച്ച ഐ.സി.സി. റാങ്കിങ്ങില്‍ അവര്‍ ഇന്ത്യയെ മറികടന്ന് ഒന്നാമതെത്തി. 123 പോയിന്റുമായാണ് അവര്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യക്ക് 121 പോയിന്റാണുള്ളത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കു തൊട്ടുമുമ്പ് ഇന്ത്യക്ക് രണ്ടു പോയിന്റ് […]

14 Jun 2021 1:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനു മുമ്പേ ഇന്ത്യക്ക് തിരിച്ചടി; ഐ.സി.സി. ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു കിവീസ്
X

ലോക ടെസ്റ്റ് ചാമ്പ്യന്‍ന്മാരെ നിര്‍ണയിക്കാനുള്ള ഫൈനല്‍ മത്സരം തുടങ്ങാന്‍ നാലുദിവസം മാത്രം ശേഷിക്കെ ഇന്ത്യക്ക് കനത്ത തിരിച്ചടി നല്‍കി ന്യൂസിലന്‍ഡ്. ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയെ പിന്തള്ളി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചാണ് കിവീസ് ഫൈനലിന് തയാറെടുക്കുന്നത്.

ഇന്നലെ ഇംണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതോടെ ഇന്നു പ്രഖ്യാപിച്ച ഐ.സി.സി. റാങ്കിങ്ങില്‍ അവര്‍ ഇന്ത്യയെ മറികടന്ന് ഒന്നാമതെത്തി. 123 പോയിന്റുമായാണ് അവര്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യക്ക് 121 പോയിന്റാണുള്ളത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കു തൊട്ടുമുമ്പ് ഇന്ത്യക്ക് രണ്ടു പോയിന്റ് പിന്നിലായിരുന്നു കിവീസ്. പരമ്പരയിലെ ആദ്യ മത്സരം സമനിലയിലാകുകയും രണ്ടാം മത്സരം ജയിക്കുകയും ചെയ്തതോടെയാണ് അവര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

ടീം റാങ്കിങ്ങിനു പുറമേ ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങിലും നായകന്‍ കെയ്ന്‍ വില്യംസണിലൂടെ കിവീസ് തന്നെയാണ് ഒന്നാമത്. വില്യംസണ് പിന്നില്‍ ഓസ്ട്രലിയന്‍ താരം സ്റ്റീവ് സ്മിത്ത്, ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി, ഇന്ത്യന്‍ താരങ്ങളായ റിഷഭ് പന്ത്, രോഹിത് ശര്‍മ എന്നിവരാണ് യഥാക്രമം രണ്ടു മുതല്‍ ആറു വരെയുള്ള സ്ഥാനങ്ങളില്‍. ബൗളര്‍മാരുടെ പട്ടികയില്‍ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ് ഒന്നാമത്. ഇന്ത്യയുടെ ആര്‍. അശ്വിന്‍ രണ്ടാമതും ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തി മൂന്നാമതുമുണ്ട്.

Next Story

Popular Stories