Top

‘ഞങ്ങള്‍ക്ക് ചില പദ്ധതികളുണ്ട്’; വിവാഹത്തെ പറ്റി ജസീന്ത ആര്‍ഡേന്‍

ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

11 Nov 2020 5:48 AM GMT

‘ഞങ്ങള്‍ക്ക് ചില പദ്ധതികളുണ്ട്’; വിവാഹത്തെ പറ്റി ജസീന്ത ആര്‍ഡേന്‍
X

ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗിക വിവാഹ തീയതി ഇതുവരെ പുറത്തുവന്നിട്ടില്ല. വിവാഹത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് ജസിന്ത നല്‍കിയ മറുപടി ഇപ്പോള്‍ വാര്‍ത്തയായിരിക്കുകയാണ്.

‘ഞങ്ങള്‍ക്ക് ചില പദ്ധതികളുണ്ട്, അത് അതിന്റെ വഴിയിലാണ്’. അത് പ്രാവര്‍ത്തികമാക്കും മുന്‍പ് ഞങ്ങളുടെ കുംബാങ്ങളോടും, കൂട്ടുകാരോടും പറയണമെന്നാണ് ജസിന്ത മറുപടി പറഞ്ഞത്.

ക്ലാര്‍ക്ക് ഗേഫോഡ് എന്ന ടെലിവിഷന്‍ അവതാരകനാണ് ജസിന്തയുടെ പങ്കാളി. ഇരുവരും ഔദ്യോഗികമായി വിവാഹിതരല്ല. ജസിന്തയ്ക്കും ക്ലാര്‍ക്കിനും 2 വയസ്സ് പ്രായമുള്ള ഒരു മകളുണ്ട്. മൂന്ന് മാസം പ്രായമുള്ള മകളുമായി ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിക്കെത്തിയ ജസിന്തയുടെ ചിത്രം ലോകശ്രദ്ധ നേടിയിരുന്നു.

ജസീന്തയുടെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി കഴിഞ്ഞ മാസമാണ് വീണ്ടും അധികാരത്തില്‍ വന്നത്. കൊവിഡ് പ്രതിരോധത്തിലും ജസീന്തയുടെ പ്രവർത്തനങ്ങള്‍ മികവുറ്റതായിരുന്നു. കൂടാതെ ക്രൈസ്റ്റ്ചര്‍ച്ച് വെടിവെപ്പില്‍ കൊല്ലപ്പെട്ട മുസ്ലീങ്ങളുടെ കുടുംബാംഗങ്ങളെ ആലിംഗനം ചെയ്ത് സാന്ത്വനിപ്പിക്കുന്ന ജസീന്ത ലോകജനതയുടെ ആദരവാണ് പിടിച്ചുപറ്റിയത്.

Next Story