Top

ബം​ഗ്ലാക്കടുവകൾക്ക് ‘ബോൾട്ടിട്ട്’ കിവീസ്; തോല്‍വി എട്ട് വിക്കറ്റിന്

ന്യൂസീലാന്‍ഡിനെതിരായ ഏകദിന മത്സരത്തില്‍ ബംഗ്ലാദേശിന് വമ്പന്‍ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് 131 റണ്‍സിന് എല്ലാവരും പുറത്തായി. 28 ഓവര്‍ ശേഷിക്കെ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് ലക്ഷ്യം കണ്ടു. 27 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടാണ് മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്. ടോസ് നേടിയ ന്യൂസിലാന്‍ഡ് ബംഗ്ലാദേശിന് ബാറ്റിംഗിനയക്കുകയായിരുന്നു. നാലാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റു വീണു. സ്റ്റാര്‍ ഓപ്പണര്‍ തമീം ഇക്ബാലാണ് ബോള്‍ട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. […]

20 March 2021 6:47 AM GMT

ബം​ഗ്ലാക്കടുവകൾക്ക് ‘ബോൾട്ടിട്ട്’ കിവീസ്; തോല്‍വി എട്ട് വിക്കറ്റിന്
X

ന്യൂസീലാന്‍ഡിനെതിരായ ഏകദിന മത്സരത്തില്‍ ബംഗ്ലാദേശിന് വമ്പന്‍ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് 131 റണ്‍സിന് എല്ലാവരും പുറത്തായി. 28 ഓവര്‍ ശേഷിക്കെ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് ലക്ഷ്യം കണ്ടു. 27 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടാണ് മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്.

ടോസ് നേടിയ ന്യൂസിലാന്‍ഡ് ബംഗ്ലാദേശിന് ബാറ്റിംഗിനയക്കുകയായിരുന്നു. നാലാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റു വീണു. സ്റ്റാര്‍ ഓപ്പണര്‍ തമീം ഇക്ബാലാണ് ബോള്‍ട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഇതേ ഓവറില്‍ സൗമ്യ സര്‍ക്കാര്‍ കൂടെ വീണതോടെ ബംഗ്ലാദേശ് തകര്‍ച്ച മണത്തു. 54 പന്തില്‍ 27 റണ്‍സെടുത്ത മുഹമ്മദുള്ളയാണ് ടോപ് സ്‌കോറര്‍. ബോള്‍ട്ടിനെ കൂടാകെ ജെയിംസ് നീഷാം, മിച്ചല്‍ സാന്റര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

താരതമ്യെനെ ചെറിയ ടോട്ടല്‍ പിന്തുടര്‍ന്ന കിവികള്‍ക്ക് മികച്ച തുടക്കമാണ് മാര്‍ട്ടിന്‍ ഗുപ്റ്റിലും ഹെന്‍ട്രി നിക്കോള്‍സും നല്‍കിയത്. 19 പന്തില്‍ 38 റണ്‍സെടുത്ത ഗുപ്റ്റില്‍ ടസ്‌കിന്‍ അഹമ്മദിന് മുന്‍പില്‍ കീഴടങ്ങുമ്പോള്‍ സ്‌കോര്‍ 54. പിന്നാലെയെത്തി കോണ്‍വെ ശ്രദ്ധയോടെ കളിച്ചതോടെ അര്‍ഹിച്ച വിജയം കൈപ്പിടിയിലൊതുക്കാന്‍ ന്യൂസീലാന്‍ഡിന് കഴിഞ്ഞു. പുറത്താവാതെ 49 റണ്‍സെടുത്ത ഹെന്‍ട്രി നിക്കോള്‍സാണ് കിവീസ് ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍.

ബംഗ്ലാദേശിന് വേണ്ടി ടസ്‌കിനും ഹസന്‍ മുഹ്മദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരന്പരയില്‍ ഇതോടെ ന്യൂസിലാന്‍ഡ് 1-0 മുന്നിലായി.

Next Story

Popular Stories