Top

ന്യൂഇയർ അടിപൊളിയാക്കാൻ രഞ്ജിനി ഹരിദാസ് ഗോവയിൽ; ആരാധകരെ ത്രില്ലടിപ്പിച്ച് താരത്തിന്റെ പാരാസെയ്‌ലിംഗ് വീഡിയോ

സിനിമ താരങ്ങളുടെ ഇഷ്ട ലൊക്കേഷനാണ് ഗോവ. പ്രത്യേകിച്ചും പുതുവത്സരം ആഘോഷിയ്ക്കുവാനായി മിക്ക താരങ്ങളും എത്തുന്നത് രാജ്യത്തിന്റെ പ്രധാന ബീച്ചുകൾ സ്ഥിതി ചെയ്യുന്ന ഗോവയിലാണ്, കേരളത്തിന്റെ മുൻനിര അവതാരകയായ രഞ്ജിനി ഹരിദാസും ന്യൂഇയർ ആഘോഷത്തിനായി ഗോവയിൽ തന്നെയാണ് എത്തിയിരിക്കുന്നത്. താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന പാരാസെയ്‌ലിംഗ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. View this post on Instagram A post shared by Ranjini Haridas (@ranjini_h) ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം പ്രതിഭ […]

30 Dec 2020 2:00 AM GMT
ഫിൽമി റിപ്പോർട്ടർ

ന്യൂഇയർ അടിപൊളിയാക്കാൻ രഞ്ജിനി ഹരിദാസ് ഗോവയിൽ; ആരാധകരെ ത്രില്ലടിപ്പിച്ച് താരത്തിന്റെ പാരാസെയ്‌ലിംഗ് വീഡിയോ
X

സിനിമ താരങ്ങളുടെ ഇഷ്ട ലൊക്കേഷനാണ് ഗോവ. പ്രത്യേകിച്ചും പുതുവത്സരം ആഘോഷിയ്ക്കുവാനായി മിക്ക താരങ്ങളും എത്തുന്നത് രാജ്യത്തിന്റെ പ്രധാന ബീച്ചുകൾ സ്ഥിതി ചെയ്യുന്ന ഗോവയിലാണ്, കേരളത്തിന്റെ മുൻനിര അവതാരകയായ രഞ്ജിനി ഹരിദാസും ന്യൂഇയർ ആഘോഷത്തിനായി ഗോവയിൽ തന്നെയാണ് എത്തിയിരിക്കുന്നത്. താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന പാരാസെയ്‌ലിംഗ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം പ്രതിഭ തെളിയിച്ച രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ‘ബിഗ് ബോസ്’ മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി എന്ന രീതിയിലും ഏറെ ശ്രദ്ധിക്കപ്പെട്ട രഞ്ജിനി ഹരിദാസ് വിവാഹിതയാകുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.

താൻ വിവാഹിതയാകുന്നു എന്നു പറയുന്ന രഞ്ജിനിയുടെ ഒരു വീഡിയോ ആയിരുന്നു ആരാധകരെ അമ്പരപ്പിച്ചത്. “ഉണ്ടോണ്ട് ഇരുന്നപ്പോൾ വിളി വരിക എന്നു പറയുന്നതുപോലെയാണ്. ലോക്ക്ഡൗൺ സമയത്ത് വീട്ടിൽ അടങ്ങിയൊതുങ്ങി ഇരുന്നപ്പോൾ എനിക്ക് ഒരു തോന്നൽ. ഇങ്ങനെ ഒന്നുമായാൽ പോരാ. ഫ്രണ്ട്സും സ്റ്റേജ് ഷോയും മാത്രം പോരാ, ജീവിതത്തിൽ മറ്റെന്തോ കൂടിവേണം. എന്താണെന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്, രഞ്ജിനി ഹരിദാസ് ജീവിതത്തിൽ ഒരിക്കലും ചിന്തിക്കില്ല എന്നു നിങ്ങൾ കരുതിയ ആ കാര്യം തന്നെ. രഞ്ജിനി ഹരിദാസ് കല്യാണം കഴിക്കാൻ പോവുന്നു.”

‘എന്നു കരുതി പെണ്ണുകാണാൻ നിന്നു കൊടുക്കാനും കാൽ വിരൽ കൊണ്ട് കളം വരക്കാനൊന്നും എന്നെ കിട്ടില്ല. എന്റെ കല്യാണം ഒരു സംഭവം ആയിരിക്കണം. ഒരു സ്വയംവരം. ശ്രീരാമൻ സീതയെ കെട്ടിയതുപോലെ, നളൻ ദമയന്തിയെ കൊണ്ടുപോയതു പോലെ… ഒരുപാട് പേരിൽ നിന്നും ഞാൻ എനിക്ക് പറ്റിയ ഒരാളെ സെലക്ട് ചെയ്യും. ജാതിയും മതവും പ്രശ്നമല്ല. കുറച്ചു ദമ്പതികൾ കൂടി എന്റെ ഒപ്പം കാണും, അപ്പോൾ എന്റെ സ്വയംവരം കാണാൻ റെഡി ആയിക്കൊള്ളൂ.’ വീഡിയോയിൽ രഞ്ജിനി പറയുന്നതിങ്ങനെ.

ഫ്ളവേഴ്സ് ടിവിയിൽ ആരംഭിക്കാൻ പോകുന്ന ‘ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും’ എന്ന പുതിയ പരിപാടിയുടെ ടീസറിന് വേണ്ടിയായിരുന്നു തന്റെ വിവാഹ സ്വപ്നങ്ങളെക്കുറിച്ച് രഞ്ജിനി മനസ്സു തുറന്നത്. ഷൂട്ടിനിടയിലെടുത്ത ഏതാനും ചിത്രങ്ങളും രഞ്ജിനി ആരാധകർക്കായി പങ്കുവച്ചിരുന്നു. ‘കുളക്കരയിലൊരു കുലസ്ത്രീ’ എന്നായിരുന്നു തന്റെ ചിത്രത്തിന് രഞ്ജിനി നൽകിയ അടിക്കുറിപ്പ്

Next Story