Top

ജനങ്ങളുടെ വിലയേറിയ വോട്ടുകള്‍ തേടി മെമ്പര്‍ രമേശന്‍; ‘നേരമായേ’ പാട്ടെത്തി

അര്‍ജുന്‍ അശോകന്‍ നായകനാവുന്ന ‘മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡിലെ’ നേരമായേ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. അര്‍ജുന്‍ അശോകന്‍ അടക്കം നിരവധി താരങ്ങള്‍ പാട്ട് പങ്കുവെച്ചിട്ടുണ്ട്. മ്യൂസിക് 247 എന്ന യൂട്യൂബ് ചാനലിലാണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. ശബരീഷിന്റെ വരികള്‍ക്ക് കൈലാസാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജാസി ഗിഫ്റ്റാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു നാട്ടിന്‍പുറത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജനങ്ങളുടെ വിലയേറിയ വോട്ടുകള്‍ തേടി മെമ്പര്‍ രമേശനിലെ സ്ഥാനര്‍ഥികളും അണികളും ‘നേരമായേ ‘എന്ന […]

1 April 2021 9:31 AM GMT
ഫിൽമി റിപ്പോർട്ടർ

ജനങ്ങളുടെ വിലയേറിയ വോട്ടുകള്‍ തേടി മെമ്പര്‍ രമേശന്‍; ‘നേരമായേ’ പാട്ടെത്തി
X

അര്‍ജുന്‍ അശോകന്‍ നായകനാവുന്ന ‘മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡിലെ’ നേരമായേ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. അര്‍ജുന്‍ അശോകന്‍ അടക്കം നിരവധി താരങ്ങള്‍ പാട്ട് പങ്കുവെച്ചിട്ടുണ്ട്. മ്യൂസിക് 247 എന്ന യൂട്യൂബ് ചാനലിലാണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്.

ശബരീഷിന്റെ വരികള്‍ക്ക് കൈലാസാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജാസി ഗിഫ്റ്റാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു നാട്ടിന്‍പുറത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജനങ്ങളുടെ വിലയേറിയ വോട്ടുകള്‍ തേടി മെമ്പര്‍ രമേശനിലെ സ്ഥാനര്‍ഥികളും അണികളും ‘നേരമായേ ‘എന്ന ജാസ്സി ഗിഫ്റ്റിന്റെ പാട്ടിന്റെ ഓളത്തില്‍ എത്തിയിട്ടുണ്ട് എന്നാണ് അര്‍ജുന്‍ പാട്ട് പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ജനങ്ങളുടെ വിലയേറിയ വോട്ടുകൾ തേടി മെമ്പർ രമേശനിലെ സ്ഥാനർഥികളും അണികളും "നേരമായേ "എന്ന ജാസ്സി ഗിഫ്റ്റിന്റെ പാട്ടിന്റെ…

Posted by Arjun Ashokan on Thursday, 1 April 2021

ചിത്രത്തില്‍ അര്‍ജുന്‍ അശോകന് പുറമെ മാമുക്കോയ, സാബു മോന്‍, ചെമ്പന്‍ വിനോദ്, ഗായത്രി അശോക്, ഇന്ദ്രന്‍സ് എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. ആന്റോ ജോസ് പെരേര എബി ട്രീസ പോള്‍ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബന്‍ ആന്റ് മോളി എന്റര്‍ട്ടെയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
എല്‍ദോ ഐസക്ക് ഛായാഗ്രഹണവും, ദീപു ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ ജോഷി തോമസ് പള്ളിക്കല്‍ വാഴൂര്‍ ജോസ്

‘വൂള്‍ഫാണ്’ അര്‍ജുന്‍ പ്രധാന വേഷത്തിലെത്തുന്ന മറ്റൊരു ചിത്രം. ഷാജി അസീസാണ് ചിത്രത്തിന്റെ സംവിധായകന്‍. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ‘ട്രാന്‍സാണ്’ അര്‍ജുന്റെ അവസാനം റിലീസ് ചെയ്ത ചിത്രം. രാജീവ് രവി സംവിധാനം ചെയ്ത ‘തുറമുഖത്തിലും’ അര്‍ജുന്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്.

Next Story