Top

‘സര്‍പാട്ട പരമ്പരയിലെ’ പുതിയ ചിത്രങ്ങള്‍; എന്‍പതുകളിലെ ബോക്‌സിങ് കഥ പറഞ്ഞ് പാ രഞ്ജിത്ത് ചിത്രം

ഫസ്റ്റ് ലുക്കിന് പിന്നാലെ ചിത്രത്തിലെ മറ്റ് ഫോട്ടോകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

3 Dec 2020 4:44 AM GMT
ഫിൽമി റിപ്പോർട്ടർ

‘സര്‍പാട്ട പരമ്പരയിലെ’ പുതിയ ചിത്രങ്ങള്‍; എന്‍പതുകളിലെ ബോക്‌സിങ് കഥ പറഞ്ഞ് പാ രഞ്ജിത്ത് ചിത്രം
X

പാ രഞ്ജിത്ത് ചിത്രം ‘സര്‍പാട്ട പരമ്പരൈ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നലെയാണ് പുറത്തുവന്നത്. ഫസ്റ്റ് ലുക്കിന് പിന്നാലെ ചിത്രത്തിലെ മറ്റ് ഫോട്ടോകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സഞ്ചന നടരാജാണ് ചിത്രത്തിലെ നായിക. ‘സര്‍പാട്ട പരമ്പരയിലെ’ തന്റെ ചിത്രം സഞ്ചനയും പങ്കുവെച്ചിരുന്നു.

80കളില്‍ ചെന്നൈയിലെ ആളുകള്‍ക്കിടയിലുള്ള ബോക്‌സിങ് താല്‍പര്യത്തെ ചുറ്റിപറ്റിയാണ് കഥ പോകുന്നത്. ചിത്രത്തില്‍ സന്തോഷ് പ്രതാപ്, ഷബീര്‍ കല്ലരക്കല്‍, ജോണ്‍ കൊക്കെന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. പശുപതി, കലയ്യരസന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

കെ 9 സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ് നിര്‍വ്വഹിക്കുന്നത്. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ‘അരണ്‍മനൈ 3’ ആണ് ആര്യയുടെ ചിത്രീകരണം ആരംഭിച്ച അടുത്ത ചിത്രം. പൊള്ളാച്ചിയിലാണ് ചിത്രീകരണം നടക്കുന്നത്. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘എനിമി’യിലും ആര്യ പ്രധാന കഥാപാത്രമാണ്. ചിത്രത്തില്‍ നടന്‍ വിശാലും കേന്ദ്ര കഥാപാത്രമാണ്.

Next Story