Top

ഒരു ടീമില്‍ നാലു വിദേശ താരങ്ങള്‍ മാത്രം, വിദേശികളില്‍ ഒന്ന് ഏഷ്യയില്‍ നിന്നുതന്നെയാവണം; നിര്‍ണായക മാറ്റങ്ങളുമായി ഐ.എസ്.എല്‍.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ സമഗ്ര മാറ്റത്തിനു കളമൊരുക്കുന്നു. ആഭ്യന്തര താരങ്ങള്‍ക്കു കൂടുതല്‍ പ്രാമുഖ്യം നല്‍കണമെന്ന ലക്ഷ്യത്തോടെയാണ് ഐ.എസ്.എല്‍. നിയമാവലികള്‍ പൊളിച്ചെഴുതുന്നത്. പുതിയ ഭേദഗതികള്‍ അനുസരിച്ച് ഒരു ടീമില്‍ ഓരേ സമയം നാലു വിദേശ താരങ്ങളെ മാത്രമേ കളിത്തിലിറക്കാനാകൂ. ആകെ ആറു വിദേശ താരങ്ങളെ മാത്രമേ ക്ലബുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനാകൂയെന്നും നിബന്ധനയുണ്ട്. ഇതില്‍ തന്നെ ഒരു താരം ഏഷ്യന്‍ രാജ്യക്കാരനായിരിക്കുകയും വേണം. രജിസ്റ്റര്‍ ചെയ്യുന്ന വിദേശ താരങ്ങളില്‍ ഒരാള്‍ മാര്‍ക്വീ താരമായാല്‍ ഒരു വിദേശതാരത്തെക്കൂടി സ്വന്തമാക്കാന്‍ ടീമുകള്‍ക്ക് […]

9 Jun 2021 1:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു ടീമില്‍ നാലു വിദേശ താരങ്ങള്‍ മാത്രം, വിദേശികളില്‍ ഒന്ന് ഏഷ്യയില്‍ നിന്നുതന്നെയാവണം; നിര്‍ണായക മാറ്റങ്ങളുമായി ഐ.എസ്.എല്‍.
X

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ സമഗ്ര മാറ്റത്തിനു കളമൊരുക്കുന്നു. ആഭ്യന്തര താരങ്ങള്‍ക്കു കൂടുതല്‍ പ്രാമുഖ്യം നല്‍കണമെന്ന ലക്ഷ്യത്തോടെയാണ് ഐ.എസ്.എല്‍. നിയമാവലികള്‍ പൊളിച്ചെഴുതുന്നത്.

പുതിയ ഭേദഗതികള്‍ അനുസരിച്ച് ഒരു ടീമില്‍ ഓരേ സമയം നാലു വിദേശ താരങ്ങളെ മാത്രമേ കളിത്തിലിറക്കാനാകൂ. ആകെ ആറു വിദേശ താരങ്ങളെ മാത്രമേ ക്ലബുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനാകൂയെന്നും നിബന്ധനയുണ്ട്. ഇതില്‍ തന്നെ ഒരു താരം ഏഷ്യന്‍ രാജ്യക്കാരനായിരിക്കുകയും വേണം.

രജിസ്റ്റര്‍ ചെയ്യുന്ന വിദേശ താരങ്ങളില്‍ ഒരാള്‍ മാര്‍ക്വീ താരമായാല്‍ ഒരു വിദേശതാരത്തെക്കൂടി സ്വന്തമാക്കാന്‍ ടീമുകള്‍ക്ക് അവസരമുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കണമെന്നും വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കണമെന്നും ഏറെ നാളായിയുള്ള ആവശ്യമാണ്.

എന്നാല്‍ ടീം ഫ്രാഞ്ചൈസികള്‍ ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഇതിനാണ് ഇപ്പോള്‍ ഐ.എസ്.എല്‍. പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ഒരു ടീമില്‍ നാല് വിദേശ താരങ്ങള്‍ എന്നത് ഏഷ്യന്‍ ടൂര്‍ണമെന്റുകളില്‍ നിലവിലുള്ള നിയമമാണ്.

ഈ നിയമം ഐ.എസ്.എല്ലിലും നടപ്പാക്കിയാലേ എ.എഫ്.സി. കപ്പ് ഉള്‍പ്പടെയുള്ള ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ ഐ.എസ്.എല്‍. ടീമുകള്‍ക്കു മികച്ച പ്രകടനം കാഴ്ചവയ്ക്കനാകൂയെന്ന തിരിച്ചറിവും ഈ തീരുമാനത്തിനു പിന്നിലുണ്ട്.

ഐ.എസ്.എല്ലിന്റെ തുടക്കകാലത്ത് ആറു വിദേശ താരങ്ങള്‍ക്കായിരുന്നു ഒരേസമയം ഒരു ടീമില്‍ കളിക്കാന്‍ അനുമതിയുണ്ടായിരുന്നത്. പിന്നീട് 2017-1ഘ സീസണിലാണ് ഇത് അഞ്ചാക്കി കുറച്ചത്.

Next Story

Popular Stories