Top

ഷൂട്ടിങ്ങിൽ 50 പേർ മാത്രം, ലൊക്കേഷൻ പരിശോധിക്കാൻ മൂന്നംഗ സമിതി; സിനിമ ചിത്രീകരണത്തിന് പുതിയ മാനദണ്ഡങ്ങൾ

സിനിമ ഷൂട്ടിങ്ങിൽ താരങ്ങളും സഹായികളും ഉൾപ്പെടെ 50 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളു.

19 July 2021 8:50 AM GMT
ഫിൽമി റിപ്പോർട്ടർ

ഷൂട്ടിങ്ങിൽ 50 പേർ മാത്രം, ലൊക്കേഷൻ പരിശോധിക്കാൻ മൂന്നംഗ സമിതി; സിനിമ ചിത്രീകരണത്തിന് പുതിയ മാനദണ്ഡങ്ങൾ
X

കൊവിഡ് പശ്ചാത്തലത്തിൽ കേരളത്തിൽ ചിത്രീകരിക്കുന്ന ചലച്ചിത്രങ്ങൾക്കുള്ള പുതിയ മാനദണ്ഡങ്ങളുമായി ചലച്ചിത്ര പ്രവർത്തകർ. കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, അമ്മ എന്നിവർ സംയുക്തമായാണ് മാർഗ്ഗരേഖ പുറത്തിരികയിരിക്കുന്നത്.

സിനിമ ഷൂട്ടിങ്ങിൽ താരങ്ങളും സഹായികളും ഉൾപ്പെടെ 50 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളു. ചിത്രീകരണത്തിൽ പങ്കെടുക്കുന്ന എല്ലാവരും നിർബന്ധമായും 48 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ ടെസ്റ്റു നടത്തണം. ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് പുറത്തുനിന്നുള്ളവർ ആരെയും പ്രവേശിക്കാൻ അനുവദിക്കില്ല. എല്ലാ സിനിമകളും ഷൂട്ടിങ്ങിന് മുമ്പ് മാനദണ്ഡങ്ങൾ പാലിച്ച് റജിസ്ട്രേഷൻ നടത്തണം.

ഒടിടി സിനിമയ്ക്ക് പുതിയ രജിസ്ട്രേഷൻ ഉണ്ടാകും. അതുമതി ലഭിച്ചാൽ മാത്രമേ ഷൂട്ടിങ്ങ് നടത്താൻ പാടുള്ളൂ. ലൊക്കേഷനിൽ പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. എല്ലാ സംഘടനയിലും ഉള്ളവരായിരിക്കും പരിശോധന നടത്തുക എന്ന് തുടങ്ങി 30 മാനദണ്ഡങ്ങളാണ് ഇന്ന് കൂടിയ യോഗത്തിൽ തീരുമാനമായിരിക്കുന്നത്.

മാർഗ്ഗരേഖയുടെ പൂർണ്ണരൂപം:

നിർമ്മാതാവും, സംവിധായകനും, പ്രൊഡക്ഷൻ കൺട്രോളറും എല്ലാ വിഭാഗങ്ങളേയും ഉൾപ്പെ
ടുത്തി ഷൂട്ടിംഗിൽ പങ്കെടുക്കേണ്ട ആളുകളുടെ എണ്ണം പരമാവധി കുറക്കുക. ഇൻഡോർ ഷൂട്ടിം
ബുകൾക്ക് മാത്രമാണ് നിലവിലെ സാഹചര്യത്തിൽ സർക്കാർ അനുമതി നൽകിയിട്ടുള്ളത്.
ഷൂട്ടിംഗിൽ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 50 പേരിനുള്ളിൽ നിജപ്പെടുത്തണം. ഇത്
നടീ നടന്മാരുടെ സഹായികൾ ഉൾപ്പടെ ഉള്ള എണ്ണമാണ്.

ഷൂട്ടിംഗിൽ പങ്കെടുക്കുന്നവരുടെ പേര്, രജിസ്ട്രേഡ് മൊബൈൽ നമ്പർ, വാക്സിനേഷൻ
സർട്ടിഫിക്കറ്റിന്റെ കോപ്പി, ഷൂട്ടിംഗിൽ പങ്കെടുക്കുന്നതിനു 48 മണിക്കൂർ മുമ്പുള്ള
ആർ.റ്റി.പിസി.ആർ സർട്ടിഫിക്കറ്റ്, ഷൂട്ടിങ്ങ് ലൊക്കേഷൻ വിശദാംശങ്ങൾ എന്നിവ കേരളാ ഫിലിം
പ്രൊഡ്യസേഴ്സ് അസോസിയേഷനിലേക്കും, ഫെഫ്കയിലേക്കും ഇ- മെയിൽ ചെയ്യുക. രണ്ട്
സംഘടനകളിലും ഷൂട്ടിംഗ് നടക്കുന്ന ചിത്രങ്ങളുടെ കോവിഡ് പ്രോട്ടോക്കോൾ രജിസ്റ്റർ
ഉണ്ടായിരിക്കും.

ആർടിപിസിആർ നടത്തുന്ന ഐഎംസിആർ അംഗീകാരമുള്ള മൊബൈൽ ലാബുമായി പ്രൊഡ്യൂസർ നേരിട്ട്, കരാറിൽ ഏർപ്പെടേണ്ടതും, ഒരോ കൂ മെമ്പറിന്റേയും ടെസ് റിസൽട്ട് നിജസ്ഥിതി ഉറപ്പു വരുത്തി പ്രാഡ്യൂസറിന്റേയും, പ്രൊഡക്ഷൻ കൺട്രോളറിന്റേയും – ഇ- മെയിലിൽ ലഭ്യമാക്കേണ്ടതുമാണ്.

ചിത്രീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആരും നിർദ്ദേശ്ശിക്കപ്പെട്ടിട്ടുള്ള ഇടങ്ങളിൽ
(ഷൂട്ട് ലൊക്കേഷൻ, താമസ സ്ഥലം) നിന്ന് പുറത്ത് പോകാൻ പാടുള്ളതല്ല.

സെറ്റിൽ രാവിലെ തന്നെ ഒരോ അംഗത്തിന്റേയും ശരീരോഷ്മാവ് പരിശോധിച്ച് ലോഗ് ബുക്കിൽ
രേഖപ്പെടുത്തണം. സെറ്റിൽ നിന്നും വേറെ ആവശ്യത്തിന് പുറത്തു പോകുന്നവർ 24 മണിക്കുർ
ഇടവേളയ്ക്ക് ശേഷം മടങ്ങി വരികയാണെങ്കിൽ, നിർബന്ധമായും ടെസ്റ്റ് എടുത്ത്
രേഖകൾ ഹാജരാക്കേണ്ടതാണ്.

സെറ്റിൽ സന്ദർശകരെ പരമാവധി ഒഴിവാക്കുക. സന്ദർശ്ശകർ, നിർമ്മാതാവ് സംവിധായകനിൽ
നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് ഞാജഇ ടെസ്റ്റ് എടുത്ത് റിസൾട്ട് നിർമ്മാതാവ്,
പ്രൊഡക്ഷൻ കൺട്രോളർ എന്നിവർക്ക് കൈമാറേണ്ടതാണ്. ഷൂട്ടിംഗുമായി ബന്ധപ്പെട്ട്
വന്നുപോകുന്നവരുടെ വിവരങ്ങൾ അടങ്ങുന്ന ലോഗ് ബുക്ക് ലൊക്കേഷനിൽ സൂക്ഷിക്കുക. ഇതിന്റെ വിവരശേഖര ഉത്തരവാദിത്വം പ്രൊഡക്ഷൻ കൺട്രോളറുടെ ഡിപ്പാർട്ട്മെന്റിന്
ആയിരിക്കും. വിവര സൂക്ഷിപ്പിന് സഹസംവിധായകരുടെ സഹായം തേടാവുന്നതാണ് .

പ്രൊഡക്ഷൻ അസിസ്റ്റന്റ്സ്, മേയ്ക്കപ്പ് ഡിപ്പാർട്ട്മെന്റ്, കോസ്റ്റം ഡിപ്പാർട്ട്മെന്റ് എന്നിവർ
ജോലി സമയത്ത് കൈയ്യുറകൾ നിർബന്ധമായും ഉപയോഗിക്കണം.

എല്ലാവരും മാസ്ക് മുഴുവൻ സമയവും ഉപയോഗിക്കണം. മാസ്കിന്റെ നിർദ്ദേശിക്കപ്പെട്ട ഉപഭോഗ
സമയം കഴിയുമ്പോൾ പുതിയ മാസ്കകൾ വിതരണം ചെയ്യുക.

80% ആൽക്കഹോൾ കണ്ടന്റുള്ള അംഗീകൃത ഹാൻഡ് സാനിറ്റൈസറുകളുടെ കൊണ്ടു നടന്ന്
ഉപയോഗിക്കാവുന്ന 100 ml ബോട്ടിൽ ഓരോ അംഗത്തിനും പ്രത്യേകം നൽകുക. തീരുന്നതനുസരിച്ച് നൽകാനുള്ള ശേഖരം ഉറപ്പുവരുത്തുക.

മെയ്ക്കപ്പ് ആർട്ടിസ്റ്റുകൾ ജോലി തുടങ്ങുന്നതിന് മുമ്പ് ആർട്ടിസ്റ്റുകളുടെ മുമ്പിൽ വെച്ച് തന്നെ
ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈയ്യും, മെയ്ക്കപ്പ് ഉപകരണങ്ങളും അണുവിമുക്തമാക്കി
അവർക്ക് ആത്മവിശ്വാസം പകരാൻ ശ്രദ്ധിക്കുക.

കഴിയുന്നതും പേപ്പർ ഗ്ലാസുകളും പ്ലേറ്റുകളും ഉപയോഗിക്കുക. ഉപയോഗിച്ച പേപ്പർ ക്ലാസ്സ്, പ്ലേറ്റ്,
മാസ്ക്, ഗ്ലാസ് എന്നിവ നിക്ഷേപിക്കാനുള്ള ഡസ് ബിന്നുകളും, അവ നശിപ്പിക്കാനുള്ള
സംവിധാനങ്ങളും ക്രമീകരിക്കേണ്ടതാണ്.

ഷൂട്ടിങ്ങ് ലൊക്കേഷൻ, വാഹനങ്ങൾ, ഹോട്ടൽ മുറികൾ എന്നിവിടങ്ങളിൽ ആളുകളുടെ
കൃത്യമായ എണ്ണം കണക്കാക്കി സാമൂഹിക അകലം പാലിക്കാൻ ആവശ്യമായ മുറികളുടേയും
വാഹനങ്ങളുടെയും എണ്ണവും സൗകര്യവും നടപ്പിലാക്കുക. നിലവിലെ സാഹചര്യത്തിൽ ആവശ്യ
മെങ്കിൽ ഷൂട്ടിംഗ് ലൊക്കേഷനിൽ പരമാവധി ഒരു ഡബിൾ ഡോർ ക്യാരവാൻ മാത്രമായി നിജപ്പെ
ടുത്തുക.

കൂട്ടംകൂടി നിൽക്കാതിരിക്കുക. അഞ്ചിൽ കൂടുതൽ ആളുകൾ ഒന്നിച്ച് നിൽക്കരുത്. പരസ്പരം
ഒന്നര മീറ്ററെങ്കിലും അകലം പാലിക്കുക. എല്ലാവരും ശാന്തമായി അച്ചടക്കം പാലിച്ച് ജോലി
ചെയ്യുക.

ലൊക്കേഷനിൽ അതാത് സമയം ആവശ്യമുള്ള വിഭാഗം ഒഴിച്ച് മറ്റുള്ളവർ നിശ്ചിത ദൂരത്ത്
നിലയുറപ്പിക്കുക .

ആർട്ടിസ്റ്റുകളുമായി ഡീൽ ചെയ്യേണ്ടി വരുന്ന ഓരോ വിഭാഗവും (ഉദാ : മെയ്ക്കപ്പ് , കോസ്റ്റും)
നേരത്തെ ജോലി തീർത്ത് നിശ്ചിത അകലം മാറി നിൽക്കുക .

ലൈറ്റപ്പ് ചെയ്യുന്ന സമയത്ത് യൂണിറ്റിന്റെ ആളുകളും, ക്യാമറമാനോ അദ്ദേഹത്തിന്റെ
പ്രതിനിധിയോ, ക്രെയിൻ, ട്രാക്ക് എന്നിവ ഒരുക്കുമ്പോൾ അതാത് സാങ്കേതിക വിഭാഗം
ആളുകളും മാത്രമേ സെറ്റിൽ ഉണ്ടാകാവു. മറ്റുള്ളവർ അകലം പാലിച്ച് നിലകൊള്ളുക.

ലൈറ്റ് ചെയ്യുന്ന സമയത്ത് യൂണിറ്റിന്റെ ആളുകളും, ക്യാമറമാനോ അദ്ദേഹത്തിന്റെ പ്രതിനിധിയോ, കയിൻ, ട്രാക്ക് എന്നിവ ഒരുക്കുമ്പോൾ അതാത് സാങ്കേതിക വിഭാഗം ആളുകളും മാത്രമേ സെറ്റിൽ ഉണ്ടാകാവൂ. മറ്റുള്ളവർ അകലം പാലിച്ച് നിലകൊള്ളുക

ഷൂട്ടിംഗ് സ്പോട്ടിൽ മാറ്റങ്ങൾ വരുത്തേണ്ട സമയം ആർട്ട് ഡിപ്പാർട്ട്മെന്റിലെ ആളുകൾ മാത്രമേ സെറ്റിൽ ഉണ്ടാകാവൂ.

സഹസംവിധായകർ അവർ മേൽനോട്ടം വഹിക്കുന്ന വിഭാഗങ്ങളുടെ പ്രവർത്തന സമയം കഴിയുമ്പോൾ സംവിധായകന്റെ ശ്രദ്ധ കിട്ടുന്ന അകലത്തിൽ മാറിനിൽക്കുക.

സെറ്റിലുള്ളവർ തമ്മിലുള്ള ആശയ വിനിമയത്തിന് വോക്കി ടോക്കിയും, മൊബൈൽ ഫോണും പരമാവധി ഉപയോഗിക്കുക.

സെറ്റിലെ പ്രോപ്പർട്ടീസ് ആർട്ട് ഡിപ്പാർട്ട്മെന്റും, കോംസുകൾ കോംസ്
ഡിപ്പാർട്ട്മെന്റും മാത്രമേ സ്പർശിക്കാൻ പാടുള്ളു. ഇവ അണുവിമുക്തമാക്കാൻ അതാത് വിഭാഗം
ശ്രദ്ധിക്കേണ്ടതാണ്

സീനിന്റെ ആവശ്വാർത്ഥം ഒന്നിൽ കൂടുതൽ ആർട്ടിസ്റ്റുകൾ പ്രോപ്പർട്ടീസ് സ്പർശിക്കേണ്ടി
വരുമ്പോൾ, സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കാൻ അതാത് ഡിപ്പാർട്ട്മെന്റിലുള്ള സെറ്റിലെ പ്രതിനിധികൾ ശ്രദ്ധിക്കേണ്ടതാണ്. ഇക്കാര്യത്തിൽ സഹസംവിധായകരുടെ മേൽനോട്ടം ഉണ്ടാകേണ്ടതുമാണ്.

ഷൂട്ട് ചെയ്യാൻ പോകുന്ന സീനുകളുടെ ഫോട്ടോകോപ്പിയോ പിഡിഎഫ് ഫയലോ സംവിധാന
ഡിപ്പാർട്മെന്റിന് പുറമെ, ഓരോ ഡിപ്പാർട്ട്മെന്റിലേയും ആവശ്വമായ ആളുകളുടെ എണ്ണം
കണക്കാക്കി നൽകേണ്ടതാണ്. അതാത് സീനുകളിൽ വരുന്ന ഓരോ ആർട്ടിസ്റ്റിനും ഓരോ
കോപ്പി വെച്ച് നൽകണം. ഫോട്ടോസ്റ്റാറ്റ് ആണെങ്കിൽ ഇതിന്റെ എണ്ണം തീരുമാനിക്കേണ്ടതും
വിതരണം ചെയ്യേണ്ടതും സഹസംവിധായകരുടെ ഉത്തരവാദിത്വമാണ്.

ഭക്ഷണം ഉണ്ടാക്കുന്നവരും, ഭക്ഷണം വിതരണം ചെയ്യുന്നവരും എപ്പോഴും വ്യക്തി ശുചിത്വം
പാലിക്കുക. ഭക്ഷണം ഉണ്ടാക്കുന്ന ഇടവും, കഴിക്കുന്ന ഇടവും അണുവിമുക്തമായിരിക്കണം.
മാർക്കറ്റിൽ പർച്ചെയ്സ് ചെയ്യുന്നവർ ഒരു സാഹചര്യത്തിലും, മസിലുള്ളവരുമായോ,
സെറ്റിലുള്ളവരുമായോ അടുത്തിടപഴകരുത്.

കൂട്ടം കൂടി ഭക്ഷണം കഴിക്കാതിരിക്കുക. ഒന്നിൽ കൂടുതൽ ഭക്ഷണ കൗണ്ടറുകൾ സെറ്റിൽ
ഉണ്ടായിരിക്കണം

ക്വാനിൽ നിറച്ച് ചൂട് വെള്ളം പേപ്പർ ഗ്ലാസുകൾ ഉപയോഗിച്ച് കുടിക്കുക. കുപ്പികൾ
ആവർത്തിച്ചുപയോഗിക്കുന്ന സാഹചര്യം തടയുക.

താമസിക്കുന്ന മുറി വാഹനങ്ങൾ, ഭക്ഷണം ഉണ്ടാക്കുന്ന ഇടം, പാത്രങ്ങൾ എന്നിവ
അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തേണ്ടത് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ടീമിന്റെ
ഉത്തരവാദിത്തമാണ്.

ചിത്രീകരണം തുടങ്ങാനിരിക്കുന്നവർ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും, ഫെഫ്കയിലും മേൽ സൂചിപ്പിച്ച മാർഗ്ഗരേഖ നടപ്പിലാക്കിക്കൊള്ളാമെന്ന് സത്യവാങ്മൂലം നൽകേ ണ്ടതാണ്.

കേരളത്തിൽ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങൾ, ഒ.ടി.ടി പ്ലാറ്റ്ഫോം ഉൾപ്പടെ ഉള്ള എല്ലാ മേഖലയ്ക്കും മേൽ സൂചിപ്പിച്ച മാർഗ്ഗരേഖ ബാധകമായിരിക്കും.

ആരോഗ്യ വകുപ്പിന്റെയോ, പോലീസിന്റെയോ മറ്റ് സർക്കാർ സ്ഥാപനങ്ങളുടെയോ ആളുകൾ പരിശോധിക്കാൻ എത്തിയാൽ പൂർണ്ണ സഹകരണം ചിത്രീകരണ സ്ഥലത്ത് നൽകേണ്ടതാണ്.

തീരുമാനിച്ചിട്ടുള്ള മാർഗ്ഗരേഖ നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫെഫ്ക എന്നീ സംഘടനകൾക്ക് ആയിരിക്കും. സുരക്ഷാ ക്രമീകരണങ്ങൾ

Next Story

Popular Stories