ശബരിമല ദര്‍ശനത്തിനുള്ള കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി
ശബരിമല ദര്‍ശനത്തിനായുള്ള മാര്‍ഗനിര്‍ദ്ദേശം പുതുക്കി. ഡിസംബര്‍ 26 ന് ശേഷം ശബരിമലയില്‍ ദര്‍ശനം നടത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. തീര്‍ത്ഥാടനത്തിന് എല്ലാ മുന്‍കരുതലുകള്‍ എടുത്തിട്ടും രോഗബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ ആണ് ആരോഗ്യ വകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശം പുതുക്കിയത് എല്ലാ തീര്‍ത്ഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് ഐസിഎംആറിന്റെ അംഗീകാരമുള്ള എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള ലാബില്‍ നിന്നെടുത്ത ആര്.ടി.പി.സി.ആര്, ആര്.ടി. ലാമ്പ്, എക്സ്പ്രസ് നാറ്റ് തുടങ്ങിയ ഏതെങ്കിലും പരിശോധന സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത് 6 അടി അകലം പാലിക്കുകയും, മാസ്ക് […]

ശബരിമല ദര്‍ശനത്തിനായുള്ള മാര്‍ഗനിര്‍ദ്ദേശം പുതുക്കി. ഡിസംബര്‍ 26 ന് ശേഷം ശബരിമലയില്‍ ദര്‍ശനം നടത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. തീര്‍ത്ഥാടനത്തിന് എല്ലാ മുന്‍കരുതലുകള്‍ എടുത്തിട്ടും രോഗബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ ആണ് ആരോഗ്യ വകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശം പുതുക്കിയത്
എല്ലാ തീര്‍ത്ഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് ഐസിഎംആറിന്റെ അംഗീകാരമുള്ള എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള ലാബില്‍ നിന്നെടുത്ത ആര്.ടി.പി.സി.ആര്, ആര്.ടി. ലാമ്പ്, എക്സ്പ്രസ് നാറ്റ് തുടങ്ങിയ ഏതെങ്കിലും പരിശോധന സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്
6 അടി അകലം പാലിക്കുകയും, മാസ്ക് ധരിക്കുകയും ചെയ്യണം.കുറഞ്ഞത് അര മണിക്കൂര്‍ ഇടപെട്ട് കൈ കഴുകണം, കൂട്ടം കൂടല്‍ ഒഴിവാക്കണം എന്നിങ്ങനെയാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.
അടുത്തിടെ കൊവിഡ് ബാധിച്ച, അല്ലെങ്കില്‍ പനി, ചുമ, ക്ഷീണം ഗന്ധം തിരിച്ചറിയാന്‍ പറ്റുന്നില്ല തുടങ്ങിയ ലക്ഷണമുള്ളവര്‍ തീര്‍ത്ഥാടനത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം.
ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥരും പരിശോധന നടത്തണം. നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
തീര്‍ത്ഥാടകര്‍ക്കൊപ്പമുള്ള ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, പാചകക്കാര്‍ തുടങ്ങിയ എല്ലാവരും ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
കൊവിഡ് ഭേദമായവരില്‍ ശാരീരിക പ്രശ്നങ്ങള്‍ ദീര്‍ഘകാലം നീണ്ടു നിന്നേക്കാം. മലകയറുന്നതിന് മുമ്പ് ശാരീരിക ക്ഷമത ഉറപ്പു വരുത്തേണ്ടതാണ്.
ഇതുവരെ 51 തീര്‍ത്ഥാടകര്‍ക്കും 245 ജീവനക്കാര്‍ക്കും, ഉള്‍പ്പെടെ 299 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഈ പശ്ചാത്തലത്തില്‍ ആണ് ആരോഗ്യ വകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കിയത്.