Top

ഇന്ത്യൻ റെയിൽവേയുടെ ഭക്ഷണം ഇനി പാർലമെന്റിന് വേണ്ട; നിർത്തലാക്കുന്നത് 52 വർഷത്തെ സേവനം

ഒരു പുതിയ ഏജൻസിക്ക് നൽകുന്നതിനായാണ് റെയിൽവേയുടെ വർഷങ്ങൾ നീണ്ട സേവനം റദ്ദാക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

23 Oct 2020 12:21 AM GMT

ഇന്ത്യൻ റെയിൽവേയുടെ ഭക്ഷണം ഇനി പാർലമെന്റിന് വേണ്ട; നിർത്തലാക്കുന്നത് 52 വർഷത്തെ സേവനം
X

രാജ്യത്തെ നിയമനിർമ്മാതാക്കൾക്ക് 52 വർഷം അന്നമൂട്ടിയ, ഇന്ത്യൻ റെയിൽവേ അടുത്ത മാസം പാർലമെന്റിന്റെ അടുക്കളയിൽ നിന്നും പുറത്താകുന്നു. നിലവിൽ സഭാംഗങ്ങൾക്ക് വേണ്ടി ഇന്ത്യൻ റെയിൽവേ ആണ് പാർലമെന്റ് സമുച്ചയത്തിലെ കാന്റീനുകളിൽ ഭക്ഷണം പാകം ചെയ്തിരുന്നത്. ഈ സേവനം ഒരു പുതിയ ഏജൻസിക്ക് നൽകുന്നതിനായാണ് റെയിൽവേയുടെ വർഷങ്ങൾ നീണ്ട സേവനം റദ്ദാക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

പാർലമെന്റ് ഹൗസ് എസ്റ്റേറ്റിൽ ഉൾപ്പെടുന്ന കാന്റീൻ, അനുബന്ധ കെട്ടിടങ്ങൾ, ലൈബ്രറി, പാൻട്രി തുടങ്ങിയവിടങ്ങളിലേക്കെല്ലാം നോർത്തേൺ റെയിൽ‌വേ ആണ് ഭക്ഷ്യസേവനം നൽകുന്നത്. എന്നാൽ ലോക്സഭാ സെക്രട്ടേറിയറ്റിൽ നിന്നും ലഭിച്ച അറിയിപ്പ് അനുസരിച്ചു പാർലമെന്റ് പരിസരത്ത് നിന്നും റെയിൽവേ ജീവനക്കാരെ അടക്കം എല്ലാം ഒഴിവാക്കണമെന്നാണ് സൂചന. കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ, ഫർണിച്ചറുകൾ തുടങ്ങിയ ഉപകരണങ്ങൾ എല്ലാം നവംബർ 15നകം കൈമാറണമെന്നും അറിയിപ്പിലുണ്ട്.

സ്ഥിരീകരിച്ച വാർത്തകളും, പുതിയ നിർദ്ദേശവുമനുസരിച്ച് ഇന്ത്യൻ ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ഐടിഡിസി) ആകും ഇനി സഭാംഗങ്ങൾക്ക് ഭക്ഷണസേവനം നൽകുക. എം‌പിമാർക്കും ജീവനക്കാർക്കും സന്ദർശകർക്കും പാർലമെന്റിൽ വിളമ്പുന്ന ഭക്ഷണത്തിന് കുറഞ്ഞ നിരക്കാണ് ഈടാക്കുക .

Next Story