Top

വീണ്ടും അതേപോലൊരു പ്രകടനം പ്രതീക്ഷിക്കരുത്, ഇതു കടുപ്പമേറിയ മത്സരവും സാഹചര്യവുമെന്ന് ഇന്ത്യന്‍ പരിശീലകന്‍

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഇന്നു ഖത്തറിനെ നേരിടാനിരിക്കെ അമിതപ്രതീക്ഷ പുലര്‍ത്തേണ്ടെന്ന് ആരാധകര്‍ക്ക് ഇന്ത്യന്‍ പരിശീലകന്റെ മുന്നറിയിപ്പ്. യോഗ്യതാ പോരാട്ടത്തിലെ ആദ്യപാദത്തില്‍ ഖത്തറിനെ സമനിലയില്‍ തളച്ച് ഇന്ത്യ അദ്ഭുതം കാട്ടിയിരുന്നു. എന്നാല്‍ ഒരിക്കല്‍ കൂടി അതേപോലൊരു പ്രകടനം പുറത്തെടുക്കുക അസാധ്യമാണെന്ന് ഇന്ത്യന്‍ പരിശീലകനായ ഇഗോറ സ്റ്റിമാക് പറഞ്ഞു. ”അന്നു മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. എന്നാല്‍ പത്തു മത്സരങ്ങളില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഫലമാണ് അത്. ഒരിക്കല്‍ കൂടി അത് ആവര്‍ത്തിക്കുക എളുപ്പമല്ല. സാഹചര്യവും […]

3 Jun 2021 3:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീണ്ടും അതേപോലൊരു പ്രകടനം പ്രതീക്ഷിക്കരുത്, ഇതു കടുപ്പമേറിയ മത്സരവും സാഹചര്യവുമെന്ന് ഇന്ത്യന്‍ പരിശീലകന്‍
X

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഇന്നു ഖത്തറിനെ നേരിടാനിരിക്കെ അമിതപ്രതീക്ഷ പുലര്‍ത്തേണ്ടെന്ന് ആരാധകര്‍ക്ക് ഇന്ത്യന്‍ പരിശീലകന്റെ മുന്നറിയിപ്പ്.

യോഗ്യതാ പോരാട്ടത്തിലെ ആദ്യപാദത്തില്‍ ഖത്തറിനെ സമനിലയില്‍ തളച്ച് ഇന്ത്യ അദ്ഭുതം കാട്ടിയിരുന്നു. എന്നാല്‍ ഒരിക്കല്‍ കൂടി അതേപോലൊരു പ്രകടനം പുറത്തെടുക്കുക അസാധ്യമാണെന്ന് ഇന്ത്യന്‍ പരിശീലകനായ ഇഗോറ സ്റ്റിമാക് പറഞ്ഞു.

”അന്നു മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. എന്നാല്‍ പത്തു മത്സരങ്ങളില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഫലമാണ് അത്. ഒരിക്കല്‍ കൂടി അത് ആവര്‍ത്തിക്കുക എളുപ്പമല്ല. സാഹചര്യവും മത്സരവും വേറെയാണ്”’- സ്റ്റിമാക് പറഞ്ഞു.

ഇന്നത്തെ മത്സരം ഏറെ കടുപ്പമുള്ളതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനു മുമ്പത്തെ മത്സരത്തില്‍ ആരാധകരുടെ വലിയ പിന്തുണ ഗ്യാലറിയില്‍ ഇന്ത്യക്ക് ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ അതല്ല സാഹചര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

നീണ്ട ഇടവേളയ്ക്കു ശേഷം കളത്തിലിറങ്ങുന്ന താരങ്ങളുടെ ശാരീരിക ക്ഷമത സംബന്ധിച്ചുള്ള ആശങ്കയും അദ്ദേഹം പങ്കുവച്ചു. ഇന്ത്യന്‍ താരങ്ങളില്‍ പലരും അവസാനം ഒരു കോംപറ്റീറ്റിവ് മത്സരം കളിച്ചത് ഫെബ്രുവരിയിലാണെന്നും അതിനാല്‍ തന്നെ പൂര്‍ണ കായികക്ഷമത ഉറപ്പുവരുത്താനാകില്ലെന്നും സ്റ്റിമാക് പറഞ്ഞു.

യോഗ്യതാ പോരാട്ടത്തില്‍ ഇന്ത്യക്ക് ഇന്നത്തേതുള്‍പ്പടെ മൂന്നു മത്സരങ്ങളാണ് ശേഷിക്കുന്നത്. ലോകകപ്പ് സ്വപ്നങ്ങള്‍ നേരത്തെ തന്നെ പൊലിഞ്ഞ ഇന്ത്യ ഏഷ്യന്‍ കപ്പ് യോഗ്യത ലക്ഷ്യമിട്ടാണ് കളിക്കുന്നത്.

Next Story

Popular Stories