‘നേമത്ത് ബിജെപിയെ വിജയിപ്പിക്കാന്‍ സിപിഐഎം ശ്രമം’; തലശ്ശേരിയില്‍ ബിജെപി-സിപിഐഎം കരാറെന്ന് കെ മുരളീധരന്
തിരുവനന്തപുരം: നേമം മണ്ഡലത്തില്‍ ബിജെപിയെ വിജയിപ്പിക്കാന്‍ സിപിഐഎം ശ്രമം നടക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് എംപി. എല്ലാത്തിനെയും യുഡിഎഫ് വിജയിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ കള്ളവോട്ട് ആരോപണങ്ങളും വിവാദങ്ങളും കളം നിറയുകയാണ്. നേമത്ത് ഏഴായിരത്തിലധികം കള്ളവോട്ടുകളുണ്ടെന്നും മുരളീധരന് പറഞ്ഞു. തലശ്ശേരിയില്‍ ബിജെപിയും സിപിഐഎമ്മും തമ്മില്‍ വോട്ടിന് കരാര്‍ ആയികഴിഞ്ഞുവെന്നും മുരളീധരന് പറഞ്ഞു. കേരള നിയമസഭയില്‍ താമര വിരിയിക്കാന്‍ ബിജെപിക്ക് അവസരം നല്കിയ മണ്ണ് ഏത് വിധേനയും നില നിര്‍ത്താനാണ് ബി ജെ പി […]

തിരുവനന്തപുരം: നേമം മണ്ഡലത്തില്‍ ബിജെപിയെ വിജയിപ്പിക്കാന്‍ സിപിഐഎം ശ്രമം നടക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് എംപി. എല്ലാത്തിനെയും യുഡിഎഫ് വിജയിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ കള്ളവോട്ട് ആരോപണങ്ങളും വിവാദങ്ങളും കളം നിറയുകയാണ്. നേമത്ത് ഏഴായിരത്തിലധികം കള്ളവോട്ടുകളുണ്ടെന്നും മുരളീധരന് പറഞ്ഞു.
തലശ്ശേരിയില്‍ ബിജെപിയും സിപിഐഎമ്മും തമ്മില്‍ വോട്ടിന് കരാര്‍ ആയികഴിഞ്ഞുവെന്നും മുരളീധരന് പറഞ്ഞു.
കേരള നിയമസഭയില്‍ താമര വിരിയിക്കാന്‍ ബിജെപിക്ക് അവസരം നല്കിയ മണ്ണ് ഏത് വിധേനയും നില നിര്‍ത്താനാണ് ബി ജെ പി ശ്രമം. അഞ്ച് വര്‍ഷം മുന്‍പത്തെ നേമത്തെ വിജയം ബിജെപിക്ക് സംസ്ഥാനത്ത് ആകെ നല്കിയ ആത്മവിശ്വാസം കുറച്ചൊന്നുമല്ല. കയ്യിലുള്ളത് കളയാതെ പിടിച്ചു നില്ക്കാന് ബിജെപി അടവുകളെല്ലാം പുറത്തെടുക്കും.
നേമം കടന്ന് ബിജെപി നിയമസഭയില്‍ അക്കൗണ്ട് തുറന്നതിന് പഴികേട്ട കോണ്‍ഗ്രസ് ഒടുവില്‍ കനത്ത പോരാട്ടമാണ് മണ്ഡലത്തില്‍ ലക്ഷ്യം വെക്കുന്നത്. സീറ്റ് ഏറ്റെടുത്തതിലൂടെ വോട്ടു ചോര്‍ച്ച തടയാനാണ് കഴിയുമെന്നും കോണ്‍ഗ്രസ് കരുതുന്നു.വട്ടിയൂര്‍കാവില്‍ കുമ്മനത്തിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവും കെ മുരളീധരനുണ്ട്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ രണ്ടാമതെത്തിയ മണ്ഡലത്തില്‍ ആഞ്ഞ് പിടിച്ചാല്‍ വിജയം നേടാമെന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നു. അതേസമയം പാര്‍ട്ടിയുടെ ബൂത്ത് കമ്മിറ്റികള്‍ പോലും സജീവമല്ലാത്ത മണ്ഡലത്തില്‍ വിജയം അത്ര എളുപ്പമാകുമോയെന്ന ചോദ്യവും ശക്തമാണ്.
തോല്‍ക്കുമ്പോഴും വോട്ടുയര്ത്തിയെന്ന കഴിഞ്ഞ തവണത്തെ കണക്കും തദ്ദേശ തെരഞ്ഞെടുപ്പിലെ ആവേശവും സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടുമൊന്നും കൊണ്ട് ഇടതുപക്ഷ പോരാട്ടമടങ്ങില്ല. കഴിഞ്ഞ തവണ കൈവിട്ട സീറ്റ് തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്.കോണ്‍ഗ്രസും ബിജെപിയും അങ്കത്തട്ടിലെറിയുന്ന അമ്പുകളോരോന്നും നേരിടുമ്പോള്‍ പോരാട്ടം വേനല്‍ചൂടിനേക്കാള്‍ തിളച്ചു മറിയും. ചര്‍ച്ചകള്‍ വികസനത്തിന് അപ്പുറത്തേക്ക് രാഷ്ട്രീയ വാദപ്രതിപാതങ്ങള്‍ കൊണ്ടും സജീവമാകും.
വിജയിച്ചേ മതിയാകുവെന്നുറച്ച് എന്‍ഡിഎയും തല്ലിക്കൊഴിക്കാനുറച്ച് എല്‍ഡിഎഫും യുഡിഎഫും കച്ചമുറുക്കുമ്പോള്‍ സംസ്ഥാനത്ത് മറ്റെങ്ങുമില്ലാത്ത വീറും വാശിയുമാണ് നേമം മണ്ഡലത്തെ കാത്തിരിക്കുന്നത്. കേരളത്തില്‍ ഏത് മുന്നണി അധികാരത്തില്‍ എത്തിയാലും നേമത്ത് വിജയം ആര്‍ക്കൊപ്പമെന്നതാകും ചര്‍ച്ചയാവുക.