നേമത്ത് കെ മുരളീധരനെത്തിയതോടെ അന്തരീക്ഷം മാറി; എല്‍ഡിഎഫിന്റെ തന്ത്രങ്ങള്‍ ഇങ്ങനെ
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന് കൂടിയെത്തിയതോടെ നേമം മണ്ഡലത്തില്‍ മത്സരത്തിന് ചൂടുപിടിച്ചു. അവസാന ഘട്ടത്തിലേക്ക് പ്രചരണം കടന്നപ്പോഴും മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്നാണ് ഇടതുപക്ഷം പറയുന്നത്. അതേ സമയം കെ മുരളീധരന് തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായതോടെ എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുമോ എന്ന ഭയം എല്‍ഡിഎഫിനുണ്ട്. അത് കൊണ്ട് തന്നെ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നു. ഇതോടെ കോണ്‍ഗ്രസിന് ലഭിക്കേണ്ട ബിജെപി വിരുദ്ധ വോട്ട് തങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്നും എല്‍ഡിഎഫ് […]

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന് കൂടിയെത്തിയതോടെ നേമം മണ്ഡലത്തില്‍ മത്സരത്തിന് ചൂടുപിടിച്ചു. അവസാന ഘട്ടത്തിലേക്ക് പ്രചരണം കടന്നപ്പോഴും മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്നാണ് ഇടതുപക്ഷം പറയുന്നത്.
അതേ സമയം കെ മുരളീധരന് തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായതോടെ എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുമോ എന്ന ഭയം എല്‍ഡിഎഫിനുണ്ട്. അത് കൊണ്ട് തന്നെ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നു. ഇതോടെ കോണ്‍ഗ്രസിന് ലഭിക്കേണ്ട ബിജെപി വിരുദ്ധ വോട്ട് തങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്നും എല്‍ഡിഎഫ് കരുതുന്നു.
2011ല്‍ വി ശിവന്‍കുട്ടി വിജയിച്ചപ്പോള്‍ 50076ല്‍ 2016ല്‍ 59142 വോട്ടും ശിവന്‍കുട്ടിക്ക് ലഭിച്ചു. അത് കൊണ്ട് തന്നെ അമ്പതിനായിത്തോളം വോട്ടുകള്‍ തങ്ങളുടേതായി മണ്ഡലത്തിലുണ്ടെന്നാണ് എല്‍ഡിഎഫ് കരുതുന്നു.
എന്നാല്‍ ശശി തരൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രണ്ട് ലോക്സഭ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വോട്ട് മുപ്പതിനായിരത്തിലേക്ക് കുറയാറുണ്ട്. അത്തരം ഒരു ചോര്‍ച്ച ഇക്കുറി ഉണ്ടാവരുതെന്ന് എല്‍ഡിഎഫ് ഘടകങ്ങളോട് ആ്വശ്യപ്പെടുന്നു.