Top

‘കഴിഞ്ഞ അഞ്ചുവര്‍ഷം നേമത്ത് നാറിയ ഭരണം’; അക്കിടി പിണഞ്ഞ് ബിജെപി അനുഭാവി, വീഡിയോ വൈറല്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, മണ്ഡലങ്ങളെയും സ്ഥാനാര്‍ത്ഥികളെയും കുറിച്ചുള്ള വാര്‍ത്തകള്‍ക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് മാധ്യമങ്ങള്‍. ഇതിനിടെ രസകരമായ ഒരു വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്തെക്കുറിച്ച് ഒരു ബിജെപി അനുഭാവി തന്നെ പറയുന്നതാണ് വീഡിയോയിലുള്ളത്. തന്റേത് സ്വന്തം പാര്‍ട്ടി ഭരിക്കുന്ന മണ്ഡലമാണെന്ന കാര്യം ഓര്‍ക്കാതെ ബിജെപി അനുഭാവിയായ ഇദ്ദേഹം പറയുന്ന കാര്യങ്ങളാണ് ചിരി പടര്‍ത്തുന്നത്. ത്രികോണ മത്സരം നടക്കുമെന്ന് പ്രവചിക്കപ്പെടുന്ന നേമത്ത് ജനങ്ങളുടെ അഭിപ്രായം തേടിയെത്തിയ മാധ്യമപ്രവര്‍ത്തകനും ബിജെപി അനുഭാവികളുമാണ് വീഡിയോയിലുള്ളത്. നേമത്ത് […]

31 March 2021 1:21 AM GMT

‘കഴിഞ്ഞ അഞ്ചുവര്‍ഷം നേമത്ത് നാറിയ ഭരണം’; അക്കിടി പിണഞ്ഞ് ബിജെപി അനുഭാവി, വീഡിയോ വൈറല്‍
X

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, മണ്ഡലങ്ങളെയും സ്ഥാനാര്‍ത്ഥികളെയും കുറിച്ചുള്ള വാര്‍ത്തകള്‍ക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് മാധ്യമങ്ങള്‍. ഇതിനിടെ രസകരമായ ഒരു വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്തെക്കുറിച്ച് ഒരു ബിജെപി അനുഭാവി തന്നെ പറയുന്നതാണ് വീഡിയോയിലുള്ളത്. തന്റേത് സ്വന്തം പാര്‍ട്ടി ഭരിക്കുന്ന മണ്ഡലമാണെന്ന കാര്യം ഓര്‍ക്കാതെ ബിജെപി അനുഭാവിയായ ഇദ്ദേഹം പറയുന്ന കാര്യങ്ങളാണ് ചിരി പടര്‍ത്തുന്നത്.

ത്രികോണ മത്സരം നടക്കുമെന്ന് പ്രവചിക്കപ്പെടുന്ന നേമത്ത് ജനങ്ങളുടെ അഭിപ്രായം തേടിയെത്തിയ മാധ്യമപ്രവര്‍ത്തകനും ബിജെപി അനുഭാവികളുമാണ് വീഡിയോയിലുള്ളത്. നേമത്ത് ആര് ജയിക്കണമെന്നാണ് അഭിപ്രായം എന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് ‘നേമത്ത് എന്റെ അഭിപ്രായത്തില്‍ കുമ്മനം വരണം’, എന്ന മറുപടി ബിജെപി പ്രവര്‍ത്തകന്‍ നല്‍കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം നേമം നിയോജക മണ്ഡലത്തിലെ ഭരണം എങ്ങനെയുണ്ടായിരുന്നു എന്നായിരുന്നു അടുത്ത ചോദ്യം. നാറിയ ഭരണമായിരുന്നു എന്നായി ഇതേ പ്രവര്‍ത്തകന്റെ മറുപടി.

ഇതോടെ റിപ്പോര്‍ട്ടര്‍ കേരളത്തിലെ മൊത്തത്തിലാണോ അതോ നേമം മണ്ഡലത്തെക്കുറിച്ചാണോ ഈ അഭിപ്രായം എന്ന് ആവര്‍ത്തിച്ച് ചോദിച്ചു. നേമത്തെ തന്നെ എന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. നിങ്ങളുടെ സ്ഥാനാര്‍ത്ഥിയായിരുന്നു എന്നിട്ടാണോ ഇങ്ങനെ പറയുന്നതെന്നായി റിപ്പോര്‍. അപ്പോള്‍ അക്കിടി പറ്റിയ അദ്ദേഹം നമ്മുടെ സ്ഥാനാര്‍ത്ഥിയോ എന്ന് ചോദിക്കുന്നു. അടുത്തുനിന്നിരുന്ന ആളുകള്‍ അതെ, രാജഗോപാലിയിരുന്നു എംഎല്‍എ എന്ന് ഓര്‍മ്മിപ്പിച്ചു. എന്നാലും പറഞ്ഞത് മാറ്റിപ്പറയാന്‍ ഇദ്ദേഹം തയ്യാറായില്ല.

സമൂഹ മാധ്യമങ്ങളില്‍ സിപിഐഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയതോതില്‍ ഈ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. നിരവധി ട്രോളുകളും ഇതിനോടകം തന്നെ വന്നുകഴിഞ്ഞു. എന്നാല്‍, വീഡിയോയെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ വ്യക്തമല്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം എടുത്ത വീഡിയോ ആണെന്ന് വ്യക്തമാവുന്നുണ്ടെങ്കിലും മറ്റ് കാര്യങ്ങള്‍ ലഭ്യമല്ല.

Next Story