Top

‘നേമത്തെ ഉപേക്ഷിക്കില്ല; തോറ്റാലും ജയിച്ചാലും’; വികസന പ്ലാന്‍ തയ്യാറാക്കിയെന്ന് കുമ്മനം

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും നേമത്തെ ഉപേക്ഷിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍. മണ്ഡലത്തില്‍ നടത്തേണ്ട വികസന പ്രവര്‍ത്തനത്തെ കുറിച്ച് ഇതിനകം പ്ലാന്‍ തയ്യാറാക്കി കഴിഞ്ഞെന്നും ഇത് വിദഗ്ധ സമിതിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും കുമ്മനം പ്രതികരിച്ചു. ‘നേമത്തെ ഉപേക്ഷിക്കില്ല. അത് വിജയത്തെയോ തോല്‍വിയോ അടിസ്ഥാനമാക്കിയല്ല. ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു. വിദഗ്ധസമിതിയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.’- കുമ്മനം രാജശേഖരന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്നും ജയിച്ചാലും ഇല്ലെങ്കിലും കുമ്മനം രാജശേഖരന്‍ മണ്ഡലത്തില്‍ തന്നെ തുടരട്ടെയെന്ന് ആര്‍എസ്എസ് തീരുമാനം. നേമത്ത് […]

20 April 2021 11:22 PM GMT

‘നേമത്തെ ഉപേക്ഷിക്കില്ല; തോറ്റാലും ജയിച്ചാലും’; വികസന പ്ലാന്‍ തയ്യാറാക്കിയെന്ന് കുമ്മനം
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും നേമത്തെ ഉപേക്ഷിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍. മണ്ഡലത്തില്‍ നടത്തേണ്ട വികസന പ്രവര്‍ത്തനത്തെ കുറിച്ച് ഇതിനകം പ്ലാന്‍ തയ്യാറാക്കി കഴിഞ്ഞെന്നും ഇത് വിദഗ്ധ സമിതിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും കുമ്മനം പ്രതികരിച്ചു.

‘നേമത്തെ ഉപേക്ഷിക്കില്ല. അത് വിജയത്തെയോ തോല്‍വിയോ അടിസ്ഥാനമാക്കിയല്ല. ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു. വിദഗ്ധസമിതിയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.’- കുമ്മനം രാജശേഖരന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്നും ജയിച്ചാലും ഇല്ലെങ്കിലും കുമ്മനം രാജശേഖരന്‍ മണ്ഡലത്തില്‍ തന്നെ തുടരട്ടെയെന്ന് ആര്‍എസ്എസ് തീരുമാനം. നേമത്ത് കുമ്മനം ജയിക്കുമെന്ന പ്രതീക്ഷയിലാണ് ആര്‍എസ്എസ്. നേമത്ത് തന്നെ തുടരാനുള്ള തീരുമാനത്തില്‍ തന്നെയാണ് കുമ്മനവും. ഇനി സംഘടനാ ചുമതലകളിലേക്ക് മടങ്ങാനില്ലെന്നും മണ്ഡലത്തിലെ വികസനത്തിന് ഇതിനോടകം പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞെന്നും കുമ്മനം പ്രതികരിച്ചു. ജയമോ പരാജയമോ തന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേമത്ത് ആസൂത്രണ സമിതി വിദഗ്ദ്ധന്മാര്‍ അടങ്ങുന്ന സമിതി ഇതിനകം രൂപീകരിച്ചിട്ടുണ്ട്. അവരുമായി ചര്‍ച്ചകള്‍ നടത്തി ഇതിനകം വികന പദ്ധതികള്‍ തയ്യാറാക്കി കഴിഞ്ഞെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Next Story