Top

നീതു ജോണ്‍സന്റെ കത്തിന് പിന്നിലാര്?; പൊലീസ് കേസെടുത്തു

തൃശ്ശൂര്‍: ലൈഫ് മിഷനില്‍ വീട് കിട്ടാന്‍ കാത്തിരിക്കുന്നതായി സോഷ്യല്‍ മീഡിയില്‍ പ്രചരിച്ച നീതു ജോണ്‍സണ്‍റെ പേരിലുള്ള കത്തിന് പിന്നിലാരാണെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. പുറമ്പോക്കില്‍ താമസിക്കുന്ന താനും അമ്മയും ലൈഫ് മിഷന്‍ പദ്ധതിയില്‍പ്പെട്ട വടക്കാഞ്ചേരി ഫ്ലാറ്റില്‍ അപേക്ഷിച്ചിട്ടുണ്ടെന്നും ദയവു ചെയ്ത് ഫ്ലാറ്റിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് അത് പൊളിക്കരുതെന്നും നീതു ജോണ്‍സണ്‍ എന്ന പേരിലെഴുതിയ കത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ നീതു എന്ന പേരിലാണ് ഈ കത്ത് […]

10 Oct 2020 12:59 AM GMT

നീതു ജോണ്‍സന്റെ കത്തിന് പിന്നിലാര്?; പൊലീസ് കേസെടുത്തു
X

തൃശ്ശൂര്‍: ലൈഫ് മിഷനില്‍ വീട് കിട്ടാന്‍ കാത്തിരിക്കുന്നതായി സോഷ്യല്‍ മീഡിയില്‍ പ്രചരിച്ച നീതു ജോണ്‍സണ്‍റെ പേരിലുള്ള കത്തിന് പിന്നിലാരാണെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.

പുറമ്പോക്കില്‍ താമസിക്കുന്ന താനും അമ്മയും ലൈഫ് മിഷന്‍ പദ്ധതിയില്‍പ്പെട്ട വടക്കാഞ്ചേരി ഫ്ലാറ്റില്‍ അപേക്ഷിച്ചിട്ടുണ്ടെന്നും ദയവു ചെയ്ത് ഫ്ലാറ്റിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് അത് പൊളിക്കരുതെന്നും നീതു ജോണ്‍സണ്‍ എന്ന പേരിലെഴുതിയ കത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ നീതു എന്ന പേരിലാണ് ഈ കത്ത് പ്രചരിച്ചത്. അനില്‍ അക്കരയുടെയും കോണ്‍ഗ്രസ് കൗണ്‍സിലര്‍ സൈറ ബാനുവിന്റെയും പേരെടുത്ത് പറഞ്ഞായിരുന്നു കത്ത്.

ഈ കത്തടങ്ങുന്ന പോസ്റ്റ് സിപിഐഎം ഗ്രൂപ്പുകളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. വടക്കാഞ്ചേരി ഹയര്‍ സെക്കണ്ടരി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെന്നാണ് കത്തിലുണ്ടായിരുന്ന വിവരം. എന്നാല്‍ ഈ പേരില്‍ ഒരാളും സ്‌കൂളില്‍ പഠിക്കുന്നില്ലെന്ന് അനില്‍ അക്കര പറഞ്ഞു. കുട്ടിയെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോഴാണ് മങ്കരയിലെ റോഡരികില്‍ രണ്ട് മണിക്കൂര്‍ കാത്തുനില്‍ക്കുമെന്ന് എംഎല്‍എയെ അറിയിച്ചത്. കുട്ടിയും അമ്മയും ഏത് സമയത്ത് വന്നാലും സഹായിക്കുമെന്നും വീട് വെച്ചുനല്‍കുമെന്നും അനില്‍ അക്കരെ അറിയിച്ചു. കുട്ടിയെ കണ്ടെത്താനായി പൊലീസിന് പരാതി നല്‍കുകയും ചെയ്തു.

Next Story

Popular Stories