Top

‘പാന്‍ ഇന്ത്യന്‍ മുഖമെന്ന തോന്നലുകൊണ്ടാകാം സംവിധായകര്‍ വിളിക്കുന്നത്’; നീരജ് മാധവ്

നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന സിനിമകളുടെയും, സീരീസിന്റെയും പ്രഖ്യാപനം അബ് മെനു മേ സബ് ഹെ എന്ന കാംപെയിനിലൂടെ നടന്നു. ബോളിവുഡ് സിനിമകള്‍ക്കും, സീരീസിനും പുറമെ ഇത്തവണ തെന്നിന്ത്യന്‍ സിനിമകളും നെറ്റ്ഫ്‌ലിക്‌സില്‍ പ്രേക്ഷകര്‍ക്കായി എത്തുന്നുണ്ട്. കൂടാതെ ഫീല്‍സ് ലൈക്ക് ഇഷ്‌ക് എന്ന ആന്തോളജി ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ താരം നീരജ് മാധവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്റര്‍വ്യൂ എന്ന തന്റെ സിനിമയുടെ വിശേഷങ്ങള്‍ നീരജ് മാധവ് റിപ്പോര്‍ട്ടര്‍ ലൈവിനോട് പങ്കുവെച്ചു. ഫാമിലി മാന്‍ എന്ന ആമസോണ്‍ […]

3 March 2021 8:12 AM GMT
പ്രിയങ്ക രവീന്ദ്രൻ

‘പാന്‍ ഇന്ത്യന്‍ മുഖമെന്ന  തോന്നലുകൊണ്ടാകാം സംവിധായകര്‍ വിളിക്കുന്നത്’; നീരജ് മാധവ്
X

നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന സിനിമകളുടെയും, സീരീസിന്റെയും പ്രഖ്യാപനം അബ് മെനു മേ സബ് ഹെ എന്ന കാംപെയിനിലൂടെ നടന്നു. ബോളിവുഡ് സിനിമകള്‍ക്കും, സീരീസിനും പുറമെ ഇത്തവണ തെന്നിന്ത്യന്‍ സിനിമകളും നെറ്റ്ഫ്‌ലിക്‌സില്‍ പ്രേക്ഷകര്‍ക്കായി എത്തുന്നുണ്ട്. കൂടാതെ ഫീല്‍സ് ലൈക്ക് ഇഷ്‌ക് എന്ന ആന്തോളജി ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ താരം നീരജ് മാധവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്റര്‍വ്യൂ എന്ന തന്റെ സിനിമയുടെ വിശേഷങ്ങള്‍ നീരജ് മാധവ് റിപ്പോര്‍ട്ടര്‍ ലൈവിനോട് പങ്കുവെച്ചു.

ഫാമിലി മാന്‍ എന്ന ആമസോണ്‍ സീരീസിന് ശേഷം നീരജ് ചെയ്യുന്ന ഹിന്ദി സിനിമയാണ് ഫീല്‍സ് ലൈക്ക് ഇഷ്‌ക്. തനിക്ക് വ്യത്യസ്തമായ സിനിമകള്‍ ചെയ്യാന്‍ ഇഷ്ടമാണ്. ഒരു മേഖലയില്‍ മാത്രം ഒതുങ്ങേണ്ട ആളാണ് കലാരാന്‍മാരെന്ന ചിന്തകളുടെ കാലഘട്ടമൊക്കെ മാറിയിരിക്കുന്നു എന്നും നീരജ് അഭിമുഖത്തില്‍ പറയുന്നു.

ഫീല്‍സ് ലൈക്ക് ഇഷ്‌ക്, രഹസ്യമായി വെച്ചിരിക്കുകയായിരുന്നോ?

നെറ്റ്ഫ്‌ലിക്‌സ്, ഒടിടി സിനിമ-സീരീസുകള്‍ പൊതുവെ സീക്രട്ടായി തന്നെയാണ് അവര്‍ വെക്കുന്നത്. നെറ്റ്ഫ്‌ലിക്‌സിന്റെ ഈ വര്‍ഷത്തെ എല്ലാ പ്രൊജക്ക്റ്റുകളും പ്രഖ്യാപിച്ചതിന്റെ കൂട്ടത്തിലാണ് അവര്‍ ഫീല്‍സ് ലൈക്ക് ഇഷ്‌ക്കും പുറത്തുവിട്ടത്. ഡിസംബറിലായിരുന്നു ചിത്രീകരണം നടന്നത്. ഏഴ് സംവിധായകരാണ് ‘ഫീല്‍സ് ലൈക്ക് ഇഷ്‌ക്ക്’ എന്ന ആന്തോളജി സംവിധാനം ചെയ്തിരിക്കുന്നത്. എന്റെ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സച്ചിന്‍ കുന്ദല്‍ക്കറാണ്. അയ്യ, കൊബാള്‍ട്ട് ബ്ലൂ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം. ഫീല്‍സ് ലൈക്ക് ഇഷ്‌ക് പ്രേമത്തെ പറ്റി സംസാരിക്കുന്ന ആന്തോളജിയാണ്. അതില്‍ എന്റെ സിനിമയുടെ പേര് ‘ഇന്റര്‍വ്യൂ’ എന്നാണ്. മുംബൈയായിരുന്നു ലൊക്കേഷന്‍.

ഇന്റര്‍വ്യൂയി’ലെ കഥാപാത്രം

യഥാര്‍ത്ഥ എന്നില്‍ നിന്ന് വളരെ വ്യത്യസ്തനാണ്. വളരെ സമാധാന പ്രിയനായ ഒരു കഥാപാത്രം. പിന്നെ മുംബൈയില്‍ താമസിക്കുന്ന മലയാളി പശ്ചാത്തലമുള്ള കഥാപാത്രമാണ് എന്റേത്.

ഫീല്‍സ് ലൈക്ക് ഇഷ്‌കിലേക്കുള്ള യാത്ര

സച്ചിന്‍ കുന്ദല്‍ക്കറിന് എന്നെ വെച്ച് സിനിമ ചെയ്യണമെന്ന് ഉണ്ടായിരുന്നു. ഫാമിലി മാനിലെ അഭിനയം അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. പിന്നെ കൊബാള്‍ട്ട് ബ്ലൂവില്‍ ഒരു വേഷം ചെയ്യാന്‍ എന്നെ വിളിക്കുകയുണ്ടായി. പക്ഷെ ആ കഥാപാത്രം എനിക്ക് ചെയ്യാന്‍ സാധിച്ചില്ല. കൊബാള്‍ട്ട് ബ്ലൂവിന്റെ ചിത്രീകരണത്തിനായി അദ്ദേഹം കൊച്ചിയില്‍ ഉള്ള സമയത്താണ് ഇങ്ങനെയൊരു സിനിമയെ പറ്റി പറയുന്നത്. കൊബാള്‍ട്ട് ബ്ലൂവിന്റെ സെറ്റില്‍ വെച്ച് കാണുകയും, കഥ പറഞ്ഞു തരുകയും ചെയ്തു. പിന്നെ എനിക്ക് സ്‌ക്രിപ്റ്റ് അയച്ചു തന്നു. അത് വായിച്ചപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഞാന്‍ ഓക്കെ പറയുന്നത്.

ട്വിറ്ററില്‍ നെറ്റ്ഫ്‌ലിക്‌സിനെ ടാഗ് ചെയ്ത വീഡിയോയില്‍ പറഞ്ഞ സര്‍പ്രൈസ് ഇതായിരുന്നോ?

അത് നെറ്റ്ഫ്‌ലിക്‌സിന്റെ കാംപെയിനായിരുന്നു. ‘ടുഡും’ വീഡിയോ എന്ന് പറഞ്ഞ്. അബ് മെനു മേ സബ് ഹെ എന്നാണ് കാംപെയിനിന്റെ പേര്. അവരുടെ ഈ മൂന്ന് മാസത്തിനുള്ളില്‍ റിലീസ് ചെയ്യാനിരിക്കുന്ന എല്ലാ പ്രൊജക്റ്റുകളുടെയും കൂടെയുള്ള ഒരു മാഷ് അപ്പ് കാംപെയിനാണത്. അതിനകത്ത് ഫീല്‍സ് ലൈക്ക് ഇഷ്‌ക്കുമുണ്ട്. അങ്ങനെ ആ കാംപെയിനിന്റെ ഭാഗമായിട്ട് ചെയ്തതാണ് ആ വീഡിയോ.

നടന്‍ മാധവനെ പോലെ ഒരു പാന്‍ ഇന്ത്യന്‍ മുഖമായി മാറുകയാണോ നീരജ്?

അങ്ങനെ ഒരു പാന്‍ ഇന്ത്യന്‍ മുഖമുണ്ടെന്ന് സംവിധായകര്‍ക്ക് തോന്നുന്നത് കൊണ്ടായിരിക്കാം എന്നെ അവര്‍ വിളിക്കുന്നത്. പിന്നെ ഞാന്‍ ഏത് തരം സിനിമകള്‍ ചെയ്യാനും തയ്യാറാണ്. ഒരു കലാകാരന്‍ എന്ന് പറയുമ്പോള്‍ അയാള്‍ ഒരു സിനിമ മേഖലയില്‍ മാത്രം ഒതുങ്ങിക്കൂടണം എന്ന് ചിന്തിക്കേണ്ട കാലഘട്ടമൊക്കെ മാറി. ഇപ്പോള്‍ ഒടിടിയുടെ കടന്ന് വരവോട് കൂടി മലയാളം സിനിമകള്‍ വരെ എല്ലാവരും കാണുന്നുണ്ട്. ഞാന്‍ ഫാമിലി മാനിന്റെ ചിത്രീകരണത്തിന് പോയപ്പോഴും മലയാളത്തിലെ വരാനിരിക്കുന്ന സിനിമകളെ കുറിച്ച് അവിടുത്തെ സംവിധായകര്‍ ഇങ്ങോട്ട് സംസാരിച്ചിരുന്നു. അപ്പോ എന്തുകൊണ്ടും അങ്ങനെയുള്ള അവസരങ്ങള്‍ക്ക്് സാധ്യതയുണ്ട്. പിന്നെ നമ്മള്‍ എന്തിനാണ് വേണെന്ന് വെക്കുന്നത് എന്ന അഭിപ്രായമാണ് എനിക്കുള്ളത്.

മലയാളത്തില്‍ നിന്നുള്ള നീണ്ട ഇടവേള

ഫാമിലി മാനിന്റെ സമയത്ത് ഞാന്‍ സിനിമകള്‍ ചെയ്യാതിരുന്നതാണ്. ആ കഥാപാത്രം സീരീസില്‍ അത്രയും പ്രധാനപ്പെട്ട ഒന്നായിരുന്നത് കൊണ്ട് എനിക്ക് ഇവിടെ ഒന്നും ചെയ്യാന്‍ പറ്റിയില്ല ശരിക്കും. അത് കഴിഞ്ഞ് വന്ന് രണ്ട് സിനിമകള്‍ ചെയ്തു. ഒരു സിനിമ റിലീസ് ചെയ്തു. അപ്പോഴേക്കുമാണ് കൊവിഡ് വന്നത്. പിന്നെ കൊവിഡ് കഴിഞ്ഞ് ആദ്യം ചെയ്ത സിനിമ ഫീല്‍സ് ലൈക്ക് ഇഷ്‌ക്കാണ്. ഇനി അടുത്ത മലയാളം സിനിമ തുടങ്ങാന്‍ പോവുകയാണ്.

മലയാളത്തിന് പുറത്തുള്ള ഇന്‍സ്ട്രിയിലെ ചിത്രീകരണ രീതി വ്യത്യാസമുണ്ടോ?

നല്ല വ്യത്യാസമുണ്ട്. കുറേക്കൂടി ഔട്ട് ഓഫ് ദി ബോക്‌സ് ആശയങ്ങള്‍ ചെയ്യുന്ന സംവിധായകരാണ്. പിന്നെ ഒരു നടന്‍ എന്ന നിലയില്‍ ആശയങ്ങള്‍ പറയാനുള്ള സ്‌പേസ് മുംബൈയില്‍ എനിക്ക് ഫീല്‍ ചെയ്തിട്ടുണ്ട്. സിനിമ ഒരു കൂട്ടായ പ്രവര്‍ത്തനമാണെന്ന് വിശ്വസിക്കുന്നവരാണ് ഞാന്‍ ചെയ്ത സിനിമകളുടെ സംവിധായകര്‍. ഭാഗ്യവശാല്‍ ഞാന്‍ ഇതുവരെ ചെയ്ത സിനിമകളിലെ രണ്ട് സംവിധായകര്‍ക്കും നമ്മളുമായി തുറന്ന് സംസാരിക്കാനും, വര്‍ക്ക്‌ഷോപ്പുകള്‍ ചെയ്യാനുമൊക്കെ ഇഷ്ടമുള്ള ആളുകളാണ്. അപ്പോള്‍ നമുക്ക് നമ്മുടേതായ രീതിയില്‍ സിനിമയിലേക്ക് എന്തെങ്കിലും ആശയങ്ങള്‍ കൊടുക്കാന്‍ സാധിക്കും.

Popular

    Next Story