Top

കോവിഡ് ഭീഷണിയിലും അയയാതെ ബി.സി.സി.ഐ; ഇംഗ്ലണ്ടിലേക്ക് വേറെ താരങ്ങളെ അയയ്ക്കില്ല, നിലവിലെ ടീമിനെ നന്നായി ഉപയോഗിക്കാന്‍ നിര്‍ദേശം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുമ്പേ കോവിഡ് ഭീഷണി നേരിടുന്ന ടീം ഇന്ത്യക്ക് വിട്ടുവീഴ്ചയില്ലെന്നു വ്യക്തമാക്കി ബി.സി.സി.ഐ. കോവിഡ് ഭീഷണി നിലനില്‍ക്കുമ്പോഴും ഇംഗ്ലണ്ടിലേക്ക് കൂടുതല്‍ താരങ്ങളെ അയയ്ക്കില്ലെന്ന് ഇന്നു ബി.സി.സി.ഐ. അറിയിച്ചു. മൂന്ന് ആഴ്ചത്തെ അവധിക്ക് ശേഷം തിരികെ ബയോ ബബിളില്‍ പ്രവേശിച്ച ഇന്ത്യന്‍ ടീമില്‍ രണ്ടു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, ട്രെയിനിങ് അസിസ്റ്റന്റ് ദയാനന്ദ റാണ എന്നിവരാണ് പോസിറ്റീവായത്. ഇരുവരും ക്വാറന്റീനിലാണ്. റാണയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ മറ്റൊരു താരം […]

16 July 2021 2:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോവിഡ് ഭീഷണിയിലും അയയാതെ ബി.സി.സി.ഐ; ഇംഗ്ലണ്ടിലേക്ക് വേറെ താരങ്ങളെ അയയ്ക്കില്ല, നിലവിലെ ടീമിനെ നന്നായി ഉപയോഗിക്കാന്‍ നിര്‍ദേശം
X

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുമ്പേ കോവിഡ് ഭീഷണി നേരിടുന്ന ടീം ഇന്ത്യക്ക് വിട്ടുവീഴ്ചയില്ലെന്നു വ്യക്തമാക്കി ബി.സി.സി.ഐ. കോവിഡ് ഭീഷണി നിലനില്‍ക്കുമ്പോഴും ഇംഗ്ലണ്ടിലേക്ക് കൂടുതല്‍ താരങ്ങളെ അയയ്ക്കില്ലെന്ന് ഇന്നു ബി.സി.സി.ഐ. അറിയിച്ചു.

മൂന്ന് ആഴ്ചത്തെ അവധിക്ക് ശേഷം തിരികെ ബയോ ബബിളില്‍ പ്രവേശിച്ച ഇന്ത്യന്‍ ടീമില്‍ രണ്ടു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, ട്രെയിനിങ് അസിസ്റ്റന്റ് ദയാനന്ദ റാണ എന്നിവരാണ് പോസിറ്റീവായത്. ഇരുവരും ക്വാറന്റീനിലാണ്. റാണയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ മറ്റൊരു താരം വിദ്ധിമാന്‍ സാഹ ഐസൊലേഷനിലാണ്.

ഇതോടെ ടീമില്‍ ഇപ്പോള്‍ ഒരു വിക്കറ്റ് കീപ്പര്‍ ഇല്ല എന്നതാണ് സ്ഥിതി. എന്നാല്‍ നിലവില്‍ ടീമിലേക്ക് കൂടുതല്‍ താരങ്ങളെ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നാണ് ബി.സി.സി.ഐ. പറയുന്നത്. പന്തിന് രോഗലക്ഷണങ്ങള്‍ ഇല്ലെന്നതും പന്തിന്റെ ക്വാറന്റീന്‍ ഉടന്‍ അവസാനിക്കുമെന്നതുമാണ് കാരണം.

”ഇന്ത്യയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കര്‍ശനമായ യാത്രാ നിയന്ത്രണങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകളും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍, 20 അംഗ സംഘത്തോടൊപ്പം കൂടുതലായി നാല് കളിക്കാരെ കൂടി ബി.സി.സിഐ അയച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ പകരക്കാരായി ഇവരെയാണ് ഉപയോഗിക്കണം. ടീം മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ ഉത്തരവാദിത്തം കാണിക്കണം”- ബി.സി.സി.ഐ. വൃത്തങ്ങള്‍ പറഞ്ഞു.

”അവധി സമയത്ത് ടീം ഹോട്ടലില്‍ ഇല്ലായിരുന്ന പന്ത് ജൂലൈ എട്ടിനാണ് പോസിറ്റീവ് ആയത്. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത അദ്ദേഹം നിലവില്‍ ഐസൊലേഷനിലാണ്. ബിസിസിഐയുടെ മെഡിക്കല്‍ ടീം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്. രണ്ടു ആര്‍.ടി-പി.സി.ആര്‍. പരിശോധന ഫലങ്ങള്‍ നെഗറ്റീവ് ആയാല്‍ അദ്ദേഹം ദര്‍ഹാമില്‍ ടീമിനൊപ്പം ചേരും” ബി.സി.സി.ഐ. ഔദ്യോഗിക പത്രക്കുറിപ്പില്‍ പറഞ്ഞു.

സഹാക്ക് പുറമെ, റാണയുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്ന ബൗളിങ് പരിശീലകനായ ഭാരത് അരുണ്‍, സ്റ്റാന്‍ഡ്‌ബൈ ഓപ്പണറായെത്തിയ അഭിമന്യു ഈശ്വരന്‍ എന്നിവരും ലണ്ടനിലെ ടീം ഹോട്ടലില്‍ പത്തു ദിവസത്തെ ഐസൊലേഷനിലാണ്.

Next Story

Popular Stories